+91 90712 92315 | contact@brahmarishishermitage.org | Find Us
അത്യുത്‌കൃഷ്ടമായ ആദ്ധ്യാത്മികതയുടെ ശക്തിയെ അനുഭവിച്ചറിയുക
ബ്രഹ്മഋഷീസ് ഹെർമിറ്റേജ്
Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis 
                    Divine Soul Guru
Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis 
                    Divine Soul Guru
ഭഗവാൻ കൽക്കി | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

ഭഗവാൻ കൽക്കി

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

പുരാണങ്ങൾ അനുസരിച്ച്, മഹാവിഷ്ണുവിൻറെ പത്താമത്തെ അവതാരമായ ഭഗവാൻ കൽക്കി, നമ്മുടെ ഈ ഭൂമിയിലുള്ള നിഷേധാത്മകതയെ പൂർണ്ണമായും ഉന്മൂലനം ചെയ്യുന്നതിനും അനന്തരം സനാതനധർമ്മം സ്ഥാപിക്കുന്നതിനും വേണ്ടി കലിയുഗത്തിൻറെ അവസാനത്തിൽ ജന്മം എടുക്കുമെന്ന് പറഞ്ഞിരിക്കുന്നു. വാസ്തവത്തിൽ, ഭഗവാൻ ഇതിനകം തന്നെ എത്തിക്കഴിഞ്ഞിരിക്കുന്നു!

ഭഗവാൻ കൽക്കി ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിനാലിൽ നിഗൂഢമായ ശംബല അഥവാ ആര്യവർത്ത താഴ്വരയിൽ ആണ് ജനിച്ചത്. അദ്ദേഹത്തിന്‍റെ പ്രായം നമ്മുടെതിൽ നിന്നും വ്യത്യസ്തമായിട്ടിരിക്കുന്നതിനാൽ, അദ്ദേഹം ഇപ്പോൾ തന്‍റെ ഇരുപതുകളിൽ ആണ് ഉള്ളത്. അദ്ദേഹത്തിന് ഭഗവാൻ പരശുരാമൻ, മഹർഷി അശ്വത്ഥാമാവ് എന്നിവരിൽ നിന്ന് ദിവ്യ ഉപകരണങ്ങളെക്കുറിച്ചും; ഭഗവാൻ ആഞ്ജനേയരിൽ നിന്ന് അറുപത്തിനാല് സിദ്ധികളെക്കുറിച്ചും; വശിഷ്ട മഹർഷിയിൽ നിന്ന് വേദ ലിപികളെക്കുറിച്ചും, അതിൻറെ മൂല്യങ്ങളെക്കുറിച്ചും; വിശ്വാമിത്ര മഹർഷിയിൽ നിന്ന് ദിവ്യ ആയുധങ്ങളെക്കുറിച്ചും, കൂടെ വ്യത്യസ്തങ്ങളായ പ്രാപഞ്ചിക ഊർജ്ജങ്ങളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും; മാർക്കണ്ഡേയ മഹർഷിയിൽ നിന്ന് മനുഷ്യരാശിയുമായി ഇടപെടുന്നതിന്‍റെ നാനാതരത്തിലുള്ള വശങ്ങളെക്കുറിച്ചും മറ്റുമായി വിവിധരീതിയിലുള്ള പരിശീലനങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹം ശംബലയിൽ നിന്നുള്ള മുഖ്യ മൈത്രേയന്മാരിൽ ഒരാളായിട്ടാണ് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്, ചിറകുകൾ ഉള്ള വെളുത്ത നിറമുള്ള ഒരു അശ്വവും, മിന്നൽ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു സ്പർശിനിയും ഉണ്ട്. പ്രത്യേക അവസരങ്ങളിൽ മാത്രമാണ് അദ്ദേഹം തന്‍റെ വാഹനം ഉപയോഗിക്കുന്നത്. ഭഗവാൻ ശിവൻ സമ്മാനിച്ച, അഗ്രഭാഗത്ത് മാണിക്യക്കല്ലുള്ള ഒരു ലേസർ സ്തംഭം അദ്ദേഹം തന്‍റെ കൈയ്യിൽ വഹിക്കുന്നു. നിഷേധാത്മകമായിട്ടുള്ള ഊർജ്ജങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി അദ്ദേഹം ഇത് ഉപയോഗിക്കുന്നു.

ഭഗവാൻ കൽക്കി "കൽക്കി ആശയം'' എന്ന ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. അനേകം ഋഷിവര്യന്മാരും മറ്റ് ദിവ്യ വ്യക്തിത്വങ്ങളും (മനുഷ്യ രൂപത്തിൽ) അദ്ദേഹത്തിന്‍റെ കീഴിൽ നിശബ്ദമായി ഈ പദ്ധതിയിൽ പ്രവർത്തിക്കുന്നു. വ്യത്യസ്തമായ മതങ്ങളിൽ ഉള്ള ആത്മീയ നേതാക്കന്മാരും അദ്ദേഹത്തിന്‍റെ പദ്ധതിയുടെ ഒരു ഭാഗമാണ്. അദ്ദേഹത്തിന്‍റെ കീഴിൽ, ഒരു ശാശ്വത മതത്തോടുകൂടി നീതിയുടെ ശാശ്വതമായ മാർഗ്ഗം സ്ഥാപിക്കപ്പെടും. അധാർമ്മികമായ ധനാഢ്യതയുടെയും അധികാരത്തിന്‍റെയും രാജകീയ ജീവിതം നയിക്കുന്ന എല്ലാവരും താമസിയാതെ അപ്രത്യക്ഷമാകും.

ഭഗവാൻറെ പ്രവർത്തനം

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ഭഗവാൻ കൽക്കിയ്ക്ക് ദിവ്യപ്രകാശത്തിന്‍റെ ശക്തരായ പ്രവർത്തകരുടെ ഒരു വൻ സൈന്യം ഉണ്ട്. ഭഗവാൻ പരശുരാമൻ സർവ്വസേനാപതിയായി ഭഗവാൻ കൽക്കിയെ പിന്തുണയ്ക്കുന്നു. പ്രബലമായ ശക്തികളിൽ ഒരാളായ മഹാവതാരം എന്ന നാമധേയമുള്ള ഭഗവാൻ കൽക്കിയുടെ സഹോദരനും ഭഗവാൻറെ പ്രവർത്തനത്തിൽ അദ്ദേഹത്തെ സഹായിക്കുന്നു. ശംബലയിലെ മറ്റ് മൈത്രേയന്മാരും അദ്ദേഹത്തിന്‍റെ ദൗത്യത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. നമ്മുടെ ഭൂമിയിൽ പ്രധാനപ്പെട്ട ഏതൊരു നടപടി എടുക്കുന്നതിനും മുൻപ് ഭഗവാൻ കൽക്കി സപ്തഋഷികളുമായും അദ്ദേഹത്തിന്‍റെ മുഖ്യ പങ്കാളികളുമായും കൂടിയാലോചിക്കും.

ഭഗവാൻറെ കീഴിൽ പ്രവർത്തിക്കുക എന്നത് എളുപ്പമല്ല. അദ്ദേഹത്തിന്‍റെ സൈന്യത്തിൽ ഒരു ഭാഗമാകുക എന്നത് എളുപ്പമല്ല. ഒരു വ്യക്തി ധർമ്മത്തിൻറെ മാർഗ്ഗം സ്വീകരിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടാവണം. ഉന്മൂലനാശത്തിൻറെ ലക്ഷ്യങ്ങൾക്കായി ഭഗവാൻ പല സന്ദർഭങ്ങളിലും പ്രകാശത്തിൻറെ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹം തന്‍റെ വിപ്ലവകരമായ പ്രവർത്തനം ഒരു ചെറിയ രീതിയിൽ തുടങ്ങിയിരിക്കുന്നു.

കൽക്കി ആശയം

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ഭഗവാൻ കൽക്കി "കൽക്കി ആശയം'' എന്ന ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. അനേകം ഋഷിവര്യന്മാരും മറ്റ് ദിവ്യ വ്യക്തിത്വങ്ങളും (മനുഷ്യ രൂപത്തിൽ) അദ്ദേഹത്തിന്‍റെ കീഴിൽ നിശബ്ദമായി ഈ പദ്ധതിയിൽ പ്രവർത്തിക്കുന്നു. വ്യത്യസ്തമായ മതങ്ങളിൽ ഉള്ള ആത്മീയ നേതാക്കന്മാരും അദ്ദേഹത്തിന്‍റെ പദ്ധതിയുടെ ഒരു ഭാഗമാണ്. അദ്ദേഹത്തിന്‍റെ കീഴിൽ, ഒരു ശാശ്വത മതത്തോടുകൂടി നീതിയുടെ ശാശ്വതമായ മാർഗ്ഗം സ്ഥാപിക്കപ്പെടും. അധാർമ്മികമായ ധനാഢ്യതയുടെയും അധികാരത്തിന്‍റെയും രാജകീയ ജീവിതം നയിക്കുന്ന എല്ലാവരും താമസിയാതെ അപ്രത്യക്ഷമാകും.

ശരിയായ ആളുകൾ അധികാരത്തിൽ വരുവാനും, സാമ്പത്തികപരമായി ശക്തരാകുവാനും, നീതിയുടെ പാതയിൽ വളരുവാനും സഹായിക്കുന്നതിനായി, ഭഗവാൻ കൽക്കിയുടെ പങ്കാളികൾ വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. മാർക്കണ്ഡേയ മഹർഷിയും വിശ്വാമിത്ര മഹർഷിയും പാശ്ച്യാത്യ ഭൂഖണ്ഡത്തിൽ പ്രവർത്തിക്കുന്നു; ശംബലയിൽ നിന്നുള്ള ഭഗവാൻ മൈത്രേയൻ, ഭഗവാൻ പരശുരാമൻ, മഹർഷി അശ്വത്ഥാമാവ് എന്നിവർ മധ്യകിഴക്കും ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലും പ്രവർത്തിക്കുന്നു. മഹർഷി വശിഷ്ടർ, മഹാവതാരം, ഭഗവാൻ ആഞ്ജനേയർ, കൂടാതെ ഭഗവാൻ കൽക്കി തന്നെയും ഏഷ്യൻ, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ പ്രവർത്തിക്കുന്നു.

മഹാന്മാരായ ഈ ദിവ്യമൂർത്തികൾ എല്ലാവരും, പ്രവർത്തന സംവിധാനത്തിൻറെ പഴയ രീതികൾ മാറ്റുന്നതിനും, വിശ്വത്തെ പരിവർത്തനപ്പെടുത്തുന്നതിനുവേണ്ടി നൂതന വ്യവസ്ഥകൾ കൊണ്ടുവരുന്നതിനുമായി അവിരാമം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ലോകമെമ്പാടും ക്രമേണയുള്ള സാമ്പത്തികപരമായ പരിവർത്തനം സംഭവിച്ചു കൊണ്ടിരിക്കുന്നു, അതുപോലെ, വിദ്യാഭ്യാസം, രാഷ്ട്രീയം എന്നീ സംവിധാനങ്ങളിലും. നിലവിൽ ഉള്ള ഔഷധവിദ്യാവിഷയകമായ സംവിധാനം താമസിയാതെ തന്നെ തകരുകയും, ഒരു പുതിയ സൗഖ്യദായകക്രിയയും ഇതര ഔഷധ സംവിധാനവും നടപ്പിലാക്കുകയും ചെയ്യും.

അടിസ്ഥാനപരമായ വചനങ്ങൾ

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

സദാ സത്യസന്ധരും കൂടുതൽ ബോധമുള്ളവരുമായിട്ടിരിക്കുക. സ്വയം സ്നേഹിക്കുക.

നിങ്ങളിലൂടെ സാർവ്വലൗകികമായ ഊർജ്ജങ്ങളുടെ പ്രവാഹം സദാ ഉണ്ടായിരിക്കുന്നതിനാൽ, നിങ്ങളുടെ പ്രവൃത്തികൾ, ചിന്തകൾ, വികാരങ്ങൾ എന്നിവയെ സകാരാത്മകമാക്കുക. നിങ്ങൾ ഇതിനെക്കുറിച്ച് ബോധവാൻമാരായിരിക്കുമ്പോൾ, സകാരാത്മകത തീവ്രമാകുന്നു.

നിങ്ങളുടെ തന്നെ നിഷേധാത്മകതകൾ ആയിട്ടുള്ള അഹംഭാവം, ഭയം, ക്രോധം, അസൂയ, ബന്ധനം, ലോഭം, കാമം, മോഹങ്ങൾ എന്നിവയെ ഇല്ലാതാക്കുക. അവയെ മുറുകെപ്പിടിക്കുന്നത് നിങ്ങളെ നശിപ്പിക്കും.

നിഷ്പക്ഷതയും വിനയഭാവവും വളർത്തിയെടുക്കുക. സത്യം, സ്നേഹം, കൃതജ്ഞത, ക്ഷമാശീലം, സ്ഥിരോത്സാഹം എന്നിവ ശീലിക്കുക. ബ്രഹ്മാനന്ദത്തിൽ വർത്തിക്കുക.

ക്ഷമിക്കുകയും അംഗീകരിക്കുകയും ചെയ്യുക. നിങ്ങൾ ആരായിരുന്നുവെന്ന് നിങ്ങൾക്കുണ്ടായിരുന്ന ചിന്തയെ വെടിയുകയും, നിങ്ങൾ എപ്പോഴും ആരായിരുന്നുവോ, ആ വ്യക്തിയായിത്തീരുകയും ചെയ്യുക.

ആത്മസാക്ഷാത്കാരം ആയിരിക്കണം നിങ്ങളുടെ ജീവിതത്തിൻറെ ലക്ഷ്യം.

ബന്ധപ്പെട്ട വിഡിയോകൾ