പതഞ്‌ജലി മഹർഷി | അഷ്ടാംഗ യോഗ | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

പതഞ്‌ജലി മഹർഷി


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

രണ്ടാം നൂറ്റാണ്ടിലെ മഹാനായ ഒരു ഋഷി ആയിരുന്നു പതഞ്ജലി മഹർഷി. ആദി ശേഷൻ എന്ന നാമം ഉള്ള ഒരു സർപ്പദേവൻ ആയിരുന്നു പതഞ്ജലി മഹർഷിയായി ജന്മം എടുത്തത്.

'യോഗ സൂത്രങ്ങൾ' എന്ന അനശ്വരമായ സംഭാവന നൽകിയ കാരണത്താൽ, അദ്ദേഹം 'യോഗശാസ്ത്രത്തിന്‍റെ പിതാവ്' എന്ന പേരിൽ ആരാധിക്കപ്പെടുന്നു. ഇന്നത്തെ പശ്ചാത്തലത്തിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കപ്പെടുന്ന 'യോഗ സൂത്രങ്ങൾ' എന്ന യോഗശാസ്ത്രത്തിന്‍റെയും ധ്യാനത്തിന്‍റെയും ജ്ഞാനം അടങ്ങുന്ന ഗ്രന്ഥം ആദ്യമായി കൊണ്ടുവന്നത് പതഞ്‌ജലി മഹർഷിയാണ്. ഏറ്റവും കൂടുതൽ തർജ്ജമ ചെയ്യപ്പെട്ട പുരാതനമായ സംസ്‌കൃത ഗ്രന്ഥവും ഇതാണ്. യോഗശാസ്ത്രത്തെ യഥാർത്ഥവും, പവിത്രവുമായ ശാസ്ത്രമായി അദ്ദേഹം ഉത്ഗ്രഥിച്ചിരുന്നു. വ്യാകരണത്തെക്കുറിച്ചും വൈദ്യശാസ്ത്രത്തെക്കുറിച്ചും അദ്ദേഹം പ്രബന്ധങ്ങൾ എഴുതുകയും ചെയ്തിരുന്നു.

പതിനെട്ടു സിദ്ധന്മാരിൽ ഒരാളായിട്ടാണ് പതഞ്ജലി മഹർഷിയെ കണക്കാക്കപ്പെടുന്നത്. തിരുമൂലർ എന്ന സിദ്ധരുടെ ഏറ്റവും ശ്രേഷ്ഠമായ കൃതിയായ 'തിരുമന്ദിരം' എന്ന ഖണ്ഡകാവ്യം അനുസരിച്ച്, നന്ദികേശ്വരർ എന്ന മഹാനായ സിദ്ധനിൽ നിന്നുമാണ് പതഞ്ജലി മഹർഷി യോഗശാസ്ത്രം പഠിച്ചത്.

കഴിഞ്ഞ ദശാബ്ദത്തിൽ, ഇൻറ്റെർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞു നോക്കപ്പെട്ടിട്ടുള്ള വചനം ആണ് “യോഗ” എന്നത്; മാത്രമല്ല, പല വിനോദസഞ്ചാരികളുടെയും തിരഞ്ഞെടുക്കപ്പെട്ട ആദ്ധ്യാത്മിക ലക്ഷ്യസ്ഥാനം ആയി കണ്ടെത്തിയിട്ടുള്ളത് ഭാരതം ആണ്. യോഗയ്ക്ക് പിന്നിലെ ശാസ്ത്രവും, അത് നൽകുന്ന സ്പഷ്ടതയും ഇത്തരത്തിലുള്ള പല ആളുകളെയും ആകർഷിക്കുന്നു.

ആധുനിക കാലഘട്ടത്തിലെ, ശാരീരികവും മാനസികവുമായ ഏതു തരത്തിലുള്ള അസുഖങ്ങൾക്കും, യോഗശാസ്ത്രത്തിൽ പ്രതിവിധികൾ ലഭ്യമാണ്. മനുഷ്യന്‍റെ പുരോഗതിയുടെ എല്ലാ പരിമാണങ്ങളും യോഗശാസ്ത്രം ഉൾക്കൊള്ളിക്കുന്നു. അതിന്‍റെ സാധ്യത കേവലം ശാരീരികവും മാനസികവുമായ ക്ഷേമത്തിൽ പരിമിതപ്പെടുത്തേണ്ടതില്ല.ആത്മസാക്ഷാത്കാരത്തിലൂടെ, യോഗശാസ്ത്രത്തിന്‍റെ സമ്പൂർണ്ണമായ സത്തയെ അനുഭവിച്ചറിയുവാനുള്ള ബോധപൂർവ്വമായ ഒരു ശ്രമം നടത്തുക എന്നതാണ് മഹാനായ ഈ ഋഷിവര്യന് കൃതജ്ഞത അർപ്പിക്കേണ്ട ശരിയായ വിധം.

ആധുനിക കാലഘട്ടത്തിലെ, ശാരീരികവും മാനസികവുമായ ഏതു തരത്തിലുള്ള അസുഖങ്ങൾക്കും, യോഗശാസ്ത്രത്തിൽ പ്രതിവിധികൾ ലഭ്യമാണ്. മനുഷ്യന്‍റെ പുരോഗതിയുടെ എല്ലാ പരിമാണങ്ങളും യോഗശാസ്ത്രം ഉൾക്കൊള്ളിക്കുന്നു. അതിന്‍റെ സാധ്യത കേവലം ശാരീരികവും മാനസികവുമായ ക്ഷേമത്തിൽ പരിമിതപ്പെടുത്തേണ്ടതില്ല.ആത്മസാക്ഷാത്കാരത്തിലൂടെ, യോഗശാസ്ത്രത്തിന്‍റെ സമ്പൂർണ്ണമായ സത്തയെ അനുഭവിച്ചറിയുവാനുള്ള ബോധപൂർവ്വമായ ഒരു ശ്രമം നടത്തുക എന്നതാണ് മഹാനായ ഈ ഋഷിവര്യന് കൃതജ്ഞത അർപ്പിക്കേണ്ട ശരിയായ വിധം.

അഷ്ടാംഗ യോഗ


പതഞ്ജലി മഹർഷി അദ്ദേഹത്തിന്‍റെ 'യോഗസൂത്രങ്ങളെ' നാല് അദ്ധ്യായങ്ങൾ അഥവാ സംസ്‌കൃത പാദങ്ങൾ ആയി വിഭജിച്ചിരിക്കുന്നു. അവ സമാധി പാദം, സാധന പാദം, വിഭൂതി പാദം, കൈവല്യ പാദം എന്നിങ്ങനെയാണ്.

ആത്മസാക്ഷാത്കാരം കൈവരിക്കുന്നതിനായി പടിപടിയായിട്ടുള്ള അഷ്ടാംഗ മാർഗ്ഗം ആയിട്ടാണ് സാധന പാദത്തിൽ അഷ്ടാംഗ യോഗയെ വ്യാഖ്യാനിച്ചിരിക്കുന്നത്. അതിന്‍റെ സമഗ്രമായ എട്ട് ഘടകഭാഗങ്ങൾ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ്.


അഷ്ടാംഗ യോഗയുടെ എട്ട് അംഗങ്ങൾ

വായിക്കുവാൻ ഓരോന്നും ക്ലിക്ക് ചെയ്യുക

യമങ്ങൾ എന്നത് ആത്മനിയന്ത്രണത്തിന്‍റെ ചിട്ടകൾ ആണ്. അത് അനുഷ്ഠിക്കുവാൻ സാധിക്കുന്നത് പരസ്പരവ്യവഹാരത്തിന്‍റെ ലോകത്ത് മാത്രമാണ്. അവ സാര്‍വ്വലൗകികമായ മാര്‍ഗ്ഗനിര്‍ദ്ദേശകരേഖകള്‍ ആണ്, മാത്രമല്ല, ഏത് സമയത്തും, സ്ഥലത്തും, അഥവാ സാഹചര്യങ്ങളിലും, അവ അനുഷ്ഠിക്കാവുന്നതാണ്. നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അഞ്ച് യമങ്ങൾ ആണുള്ളത്.

അഹിംസ
ചിന്ത, വാക്ക്, പ്രവൃത്തി, എന്നിവ കൊണ്ടുള്ള ഹിംസയുടെ പൂർണ്ണമായ രാഹിത്യം എന്നാണ് അഹിംസ അഥവാ അക്രമരാഹിത്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അവനവനോടു തന്നെ നിർദയമാവാതിരിക്കുക എന്നും ഇത് അർത്ഥമാക്കുന്നു.

സത്യം
സത്യം അഥവാ സത്യസന്ധത എന്നാൽ എല്ലായ്‌പ്പോഴും, ഏത് ജീവിത സാഹചര്യങ്ങളിലും, സത്യസന്ധരായിരിക്കുക എന്നാണ് അർത്ഥമാക്കുന്നത്. എല്ലാ കാപട്യങ്ങളിൽ നിന്നും അകന്നുനിൽക്കുക എന്നും അർത്ഥമാക്കുന്നു.

അസ്തേയം
അസ്തേയം അഥവാ മോഷ്ടിക്കാതിരിക്കൽ എന്നാൽ എല്ലാ തരത്തിലുള്ള മോഷണങ്ങളിൽ നിന്നും സ്വയം നിയന്ത്രിക്കുക എന്നാണ് അർത്ഥമാക്കുന്നത്; അതായത്, വസ്തുക്കൾ, ബന്ധങ്ങൾ, ജ്ഞാനം, ആശയങ്ങൾ മുതലായവ.

ബ്രഹ്മചര്യം
സദാ ഈശ്വരനിൽ ലയിച്ചു ജീവിക്കുക, പരിശുദ്ധി നിലനിർത്തുക അഥവാ ലൈംഗിക നിയന്ത്രണം പാലിക്കുക എന്നും അർത്ഥമാക്കുന്നു.

അപരിഗ്രഹം
പൂഴ്ത്തിവയ്ക്കൽ, ഉടമസ്ഥത, ദുരാഗ്രഹം, എന്നിവയിൽ നിന്നെല്ലാം സ്വമേധയാ വിട്ടുനിൽക്കുക എന്നാണ് അപരിഗ്രഹം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

നിയമം എന്നത് വ്യക്തിഗത മാർഗ്ഗനിർദ്ദേശരേഖകൾ ആണ്. നിർദ്ദേശിക്കപ്പെട്ട അഞ്ചു നിയമങ്ങൾ ആണുള്ളത്.

ശൗചം
നമ്മുടെ സ്വയത്തിന്‍റെ ആന്തരികവും ബാഹ്യവുമായ വിശുദ്ധിയെയാണ് ശൗചം അഥവാ ശുചിത്വം എന്ന പദം സൂചിപ്പിക്കുന്നത്. നമ്മുടെ ശരീരത്തെയും പരിസരത്തെയും ശുചിയാക്കി വെയ്ക്കുന്നത് ബാഹ്യമായ വിശുദ്ധിയും, അതേസമയം, നമ്മുടെ ചിന്തകളെയും മനോവികാരങ്ങളെയും പവിത്രമാക്കി വെയ്ക്കുന്നത് ആന്തരിക വിശുദ്ധിയും ആകുന്നു.

സന്തോഷം
സംതൃപ്തിയുടെയും സമാധാനപൂർണ്ണമായ മനസ്സിന്‍റെയും ഫലമായിട്ടുണ്ടാകുന്ന ആഹ്ളാദം അഥവാ ആനന്ദത്തിനെയാണ് സന്തോഷം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

തപസ്സ്
തീവ്രമായ ധ്യാനത്തിനെയാണ് തപസ്സ് എന്ന് പറയുന്നത്. തപസ്സ് എന്നത് ബാഹ്യമോ ആന്തരികമോ ആകാം. കഠിനമായ ശാരീരികമായ നിഷ്ഠയാൽ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിനെ ബാഹ്യമായ തപസ്സ് എന്ന് പറയുന്നു. അത്യധികം കലുഷിതമായ അവസ്ഥയുടെ മധ്യത്തിൽ ശാന്തമായിരിക്കുന്നത്, സ്ഥിരോത്സാഹം, ആത്മാർപ്പണം എന്നിവ ആന്തരികമായ തപസ്സ് ആക്കിത്തീർക്കുന്നു. ശാരീരികവും മാനസികവുമായ സഹനശക്തി പരസ്പരം സഹായകമാകുന്നു.

സ്വാധ്യായം
അവനവനെക്കുറിച്ച് പഠിക്കുന്നതിനെയാണ് സ്വാധ്യായം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അത് വിശുദ്ധ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള പഠനം മാത്രമല്ല, ഒരാളുടെ സ്വന്തം പെരുമാറ്റരീതിയെ നിരന്തരമായി നിരീക്ഷിക്കുന്നതും, മാനസികശക്തിയെക്കുറിച്ചുള്ള പഠനവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈശ്വരപ്രണിധാനം
ഈശ്വരനോടും, ഗുരുവിനോടും, പിന്നെ ഋഷിവര്യന്മാരോടും ഉള്ള പരിപൂർണ്ണമായ സമർപ്പണത്തെയാണ് ഈശ്വരപ്രണിധാനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ പ്രവൃത്തികളുടെ ഏതൊരു തരത്തിലുള്ള ഫലത്തെയും ഒരു അനുഗ്രഹം ആയി സ്വീകരിക്കുന്നതും ഈശ്വരപ്രണിധാനം ആകുന്നു.

ആസനം എന്നാൽ ദൃഢവും സുഖപ്രദവുമായിട്ടുള്ള ഇരുത്തം എന്നാണ് അർത്ഥമാക്കുന്നത്.

പ്രാണായാമത്തിനും ധ്യാനത്തിനും ആസനം കൂടിയേ കഴിയൂ. അചഞ്ചലവും ധ്യാനനിരതവുമായ ദേഹഭാവം ഇല്ലാതെ, ശാരീരികമായ നിശ്ചലത കൈവരിക്കുവാൻ സാധിക്കുകയില്ല, മാത്രമല്ല, ഈ നിശ്ചലത ഇല്ലാതെ, ഏകാഗ്രത, മനസ്സിന്‍റെ നിയന്ത്രണം എന്നിവയൊന്നും തന്നെ സാധ്യമല്ല.

അവബോധവും ക്രമാനുഗതമായ ശ്വസനവും കൂട്ടിയോജിപ്പിച്ച ശാരീരിക വ്യായാമങ്ങളെയാണ് യോഗാസനങ്ങൾ എന്ന് പറയുന്നത്. അവ ശരീരത്തിനെ സുശക്തവും വഴക്കമുള്ളതും ആക്കി കാത്തു സൂക്ഷിക്കുന്നു.

അഖില വിശ്വത്തിലും നിറഞ്ഞു നിൽക്കുന്ന സൂക്ഷ്മമായ ഊർജ്ജമാണ് പ്രാണശക്തി. ശ്വസിക്കുന്ന വേളയിൽ നമ്മുടെ സൂര്യനിൽ നിന്നും നമുക്ക് പ്രാണശക്തി ലഭിക്കുന്നു. ശ്വാസോച്ഛ്വാസം ആണ് നമ്മൾ ജീവിച്ചിരിക്കുന്നതിന്‍റെ സുപ്രധാനമായ സ്രോതസ്സും തെളിവും. നമ്മുടെ ശ്വാസോച്ഛ്വാസത്തെയും അതിന്‍റെ ക്രമത്തെയും നിയന്ത്രിക്കുന്നതിന്‍റെ രീതിയാണ് പ്രാണായാമം.

പ്രാണായാമം ചെയ്യുന്ന വേളയിൽ, സൂക്ഷ്മ പ്രാണശക്തി നമ്മുടെ കോശങ്ങളിലേയ്ക്ക് പ്രവേശിക്കുകയും നമ്മുടെ ശരീരവ്യവസ്ഥയെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

കൂടുതൽ പ്രാണശക്തിയെ ആഗിരണം ചെയ്യുന്നതിനായി പ്രാണായാമം സഹായിക്കുന്നു. ശ്വാസം അകത്തേയ്‌ക്കെടുക്കൽ, ശ്വാസം പുറത്തേയ്ക്ക് വിടൽ, ശ്വാസം പിടിച്ചുനിർത്തൽ എന്നിവയാണ് പ്രാണായാമത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ശ്വാസം പിടിച്ചുനിർത്തലിൽ, നെഞ്ച് കാന്തശക്തിയുള്ള മണ്ഡലമായി പ്രവർത്തിക്കുകയും, വിദ്യുൽപ്പാദകയന്ത്രം പോലെ ചുഴലുകയും, പിന്നീട്, ഉള്ളിലേയ്ക്ക് വലിയ്ക്കപെട്ട ഊർജ്ജം, ഊർജ്ജോൽപ്പാദക യന്ത്രങ്ങളായി പ്രവർത്തിക്കുന്ന ശ്വാസകോശങ്ങളിലേയ്ക്ക് അത് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. ഉൽപ്പാദിക്കപ്പെട്ട ഈ ഊർജ്ജങ്ങൾ നമ്മുടെ ചക്രങ്ങളിൽ സംഭരിച്ചു വെയ്ക്കുന്നു. നമ്മുടെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേയ്ക്കും ഊർജ്ജത്തെ വ്യാപിപ്പിക്കുന്ന വിദ്യുത്കാന്തയന്ത്രങ്ങളായി (ട്രാൻസ്ഫോർമർ) ചക്രങ്ങൾ പ്രവർത്തിക്കുന്നു. അനേകം വർഷങ്ങൾ നമ്മൾ ജീവിക്കുന്നതിനായി ഈ പ്രക്രിയ നമ്മെ സഹായിക്കുന്നു.

ആസനം നമ്മുടെ ഭൗതിക ശരീരത്തിനു വേണ്ടിയിട്ടാണെന്നിരിക്കെ, പ്രാണായാമം നമ്മുടെ സൂക്ഷ്മ ശരീരത്തിന് വേണ്ടിയാകുന്നു. പ്രാണായാമത്തിന്‍റെ പതിവായിട്ടുള്ള അഭ്യാസം നമ്മുടെ നാഡി വ്യവസ്ഥയെയും പഞ്ചകോശങ്ങളെയും ശക്തിപ്പെടുത്തുന്നു. നമ്മളിൽ നിശ്ചലത കൊണ്ടുവരുന്നതിനും, അനന്തരം, ധ്യാനം ചെയ്യുന്ന വേളയിൽ, ചിന്തകൾ അഥവാ ചിന്തകളുടെ നിരക്ക് കുറയ്ക്കുന്നതിനും ഇത് സഹായകമാവുന്നു.

നമ്മുടെ പഞ്ചേന്ദ്രിയങ്ങളെയും മനസ്സിനെയും ബാഹ്യമായ വസ്തുക്കളിൽ നിന്നും പിൻവലിക്കുന്നതാണ് പ്രത്യാഹാരം. അത് ഒരു വ്യക്തിയുടെ മനസ്സിന്‍റെ പ്രക്രിയകളെ ഇന്ദ്രിയസംബന്ധമായ ലോകത്തിൽ നിന്ന് ബോധപൂർവ്വം മറയ്ക്കുകയുമാണ്. പ്രത്യാഹാരം, ഒരു വ്യക്തിയെ, ബാഹ്യമായ ലോകത്തിനാൽ താൻ നിയന്ത്രിക്കപ്പെടുന്നതിൽ നിന്നും തടയുന്നതിനുള്ള ശക്തി നൽകുന്നു.

ബുദ്ധിയിൽ നിന്നുമാണ് പ്രത്യാഹാരം തുടങ്ങുന്നത്.

ബാഹ്യമോ ആന്തരികമോ ആയിട്ടുള്ള ഒരു രൂപം അഥവാ ഒരു വസ്തുവിന് നേരെയുള്ള മനസ്സിന്‍റെ ഏകാഗ്രതയെയാണ് ധാരണ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അത് ഒരു വ്യക്തിയുടെ മനസ്സിലുള്ള ഏക ധാരണയെ അഥവാ ആശയത്തെ മുറുകെ പിടിയ്ക്കലാണ്. അത് മനസ്സിനെ സ്വയം തന്നെ സ്ഥിരപ്പെടുത്തുന്നതിനായി സഹായിക്കുകയും ചെയ്യുന്നു.

ശ്വാസത്തെ നിരീക്ഷിക്കുന്നത്, മന്ത്രങ്ങൾ ഉരുവിടുന്നത്, ഒരു ചിത്രം അഥവാ ഒരു വസ്തു അഥവാ പ്രകാശം മുതലായവയെ ഭാവനയിൽ കാണുന്നത്, ഇവയെല്ലാമാണ് ധാരണയുടെ വ്യത്യസ്തമായ രീതികൾ.

ശരീരത്തിനെയും, മനസ്സിനെയും, ബുദ്ധിയെയും നിശബ്ദമാക്കുന്നതിനെ ലക്ഷ്യമാക്കികൊണ്ടുള്ള പ്രക്രിയയാണ് ധ്യാനം. ഇത് ഫലവത്തായ ശരീര നിശ്ചലതയുടെയും, ഏകാഗ്രതയുടെയും, ഭാവനാചിത്രണത്തിന്‍റെയും പരിണിതഫലമാണ്.

നമ്മൾ ധ്യാനത്തിൽ പുരോഗമിക്കുന്നതോടുകൂടി, നമ്മൾ മാനസികമായ നിശ്ചലത സ്ഥാപിക്കുകയും, നമ്മുടെ അവബോധം വികസിക്കുകയും, അനന്തരം, നമ്മൾ ദിവ്യപ്രകാശത്തെ അനുഭവിച്ചറിയുവാൻ തുടങ്ങുകയും ചെയ്യുന്നു.

ഫലവത്തായ ധ്യാനത്തിന്‍റെ പരിണിതഫലമാണ് സമാധി.

അത് പരിപൂർണ്ണമായ ഏകത്വമാണ്. ധ്യാനിയും ധ്യാനം എന്ന പ്രവൃത്തിയ്ക്കും ഇടയിൽ യാതൊരു വ്യത്യാസവും ഉത്ഭവിക്കാത്ത, ചിന്താശൂന്യമായ അവസ്ഥയാണ് അത്.

സമാധിയിൽ, നമ്മൾ ശരീരത്തിനും, സമയത്തിനും, കാലാന്തരത്തിനും അതീതമായി പോവുകയും, അനന്തരം നമ്മൾ ദിവ്യപ്രകാശം ആയിത്തീരുകയും ചെയ്യുന്നു.