സത്ജ്ഞാന യോഗ സാധന
ബ്രഹ്മഋഷീസ് ഹെർമിറ്റേജ് "സത്ജ്ഞാന യോഗ സാധന" [എസ് വൈ എസ്] എന്ന പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇതിൽ സൂക്ഷ്മ വ്യായാമം, സൂര്യനമസ്കാരം, പ്രത്യേകമായ യോഗാസനങ്ങൾ, പ്രാണായാമം, ധ്യാനം എന്നിവ പഠിപ്പിക്കുന്നു. ഈ പരിപാടി ജോലിസ്ഥലങ്ങൾ, സ്ഥാപനങ്ങൾ എന്നിവയിൽ മാത്രമായി നടത്തപ്പെടുത്തുകയും, ആളുകളുടെ പ്രകടനം പരമാവധി നന്നാക്കുവാൻ സഹായിക്കുന്നതിനായി, അവരുടെ സർഗ്ഗാത്മകത വർദ്ധിപ്പിക്കുക, ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക, കൂടാതെ, ഒരു സംഘമായി പ്രവർത്തിക്കുന്നതിനായിട്ടുള്ള ഏറ്റവും അനുകൂലമായ ബിന്ദു കൈവരിക്കുന്നതിനും മറ്റുമായി ഞങ്ങൾ അവരെ സഹായിക്കുന്നു. എസ് വൈ എസ് പരിപാടികൾ നിങ്ങളുടെ ജോലിസ്ഥലത്തിൽ നടത്തുന്നതിനായി,ദയവായി ഞങ്ങളുടെ ഓഫീസ് ഹെൽപ്പ് ഡെസ്കുമായി വാട്ട്സ്ആപ്പ് വഴിയോ (ചുവടെ കൊടുത്തിട്ടുള്ളത്), അല്ലെങ്കിൽ contact@brahmarishishermitage.org എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടുക.
സമകാലികവിവരങ്ങള്
-
ജൂൺ 21, 2024
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, ഞങ്ങളുടെ സന്നദ്ധപ്രവർത്തകരുടെ ഒരു സംഘം, ബാംഗ്ലൂർ ക്യാംപസ്സിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി ഇ എൽ) സ്ഥാപനത്തിൽ, "സത്ജ്ഞാന യോഗ സാധന" [എസ് വൈ എസ്] പരിപാടി നടത്തി. ഇതിൽ, ഏകദേശം നൂറ്റിമുപ്പതോളം വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. ഗുരുദേവ, ദേവാത്മാനന്ദ ശംബല ഈ പരിപാടിയിൽ സന്നിഹിതനായിരുന്നു. അദ്ദേഹം ഒരു ധ്യാന പരിപാടി നടത്തുകയും, പങ്കെടുത്തവർക്ക് ആത്മീയ മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തു.
-
ജൂൺ 10 - 14, 2024
ബാംഗ്ലൂരിലെ ISITE ക്യാംപസ്സിൽ, URSC, ISRO ഉദ്യോഗസ്ഥർക്കായി ബ്രഹ്മഋഷീസ് ഹെർമിറ്റേജ് "സത്ജ്ഞാന യോഗ സാധന" [എസ് വൈ എസ്] പരിപാടി നടത്തി.
-
ഞങ്ങളെ പിന്തുടരുക
എല്ലാ ഉദ്ധരണികളും കാണുക ...