ധ്യാനം
◘ മനസ്സിന് വിശ്രമം നൽകുന്ന ഒരു പ്രക്രിയയാണ് ധ്യാനം. ഇത് തികച്ചും ഒരു ശാസ്ത്രമാണ്. ഇത് നമ്മുടെ ശരീരത്തെയും, മനസ്സിനെയും, ബുദ്ധിയെയും നിശബ്ദമാക്കുകയും, കൂടാതെ, സ്വയത്തിന്‍റെ അഥവാ ആത്മാവിന്‍റെ ആന്തരിക വെളിച്ചത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
◘ധ്യാനത്തിൽ, എല്ലാ രൂപങ്ങൾക്കും അപ്പുറത്തേയ്ക്ക് നാം പോകുന്നു.
◘ ധ്യാനം, എല്ലാ ബന്ധനങ്ങളുടെയും പരിമിതികളുടെയും ചങ്ങലകളിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നു.
◘ ശരീരം നിശ്ചലമായി, ശക്തമായ ഏകാഗ്രത കൈവരിക്കുന്നതോടെ ധ്യാനം ആരംഭിക്കുന്നു.
◘ നാം ദൈവീക സ്പന്ദനങ്ങൾ അനുഭവിക്കുമ്പോൾ, നമ്മുടെ അവബോധം വികസിക്കുകയും, വിശാലത വ്യാപിക്കുകയും ചെയ്യുന്നു; അങ്ങനെ, നാം ഏകത്വം കൈവരിക്കുകയും; കൂടാതെ, ദിവ്യപ്രകാശത്തെ, അതായി തന്നെ, നേരിട്ട് അനുഭവിക്കുകയും ചെയ്യുന്നു.
◘ ധ്യാനം കർമ്മങ്ങളെ എരിയ്ക്കുന്നു. അങ്ങനെ, നമ്മുടെ ജീവിതം; ഭാരം കുറഞ്ഞതും, സ്വസ്ഥവും, ലക്ഷ്യബോധമുള്ളതും, ഫലപ്രദവും, സമാധാനപരവും ആയിത്തീരുന്നു.
◘ ധ്യാനം, നമുക്ക് ജീവിതത്തോടുള്ള സ്നേഹവും; സ്വയം, കുടുംബം, സമൂഹം, ലോകം എന്നിവയ്‌ക്കെല്ലാം സമ്പൂർണ്ണതയും കൊണ്ടുവരുന്നു.
◘ ധ്യാനം സകാരാത്മകതയിലേയ്ക്കുള്ള വഴി തെളിയ്ക്കുന്നു.
◘ധ്യാനം നമുക്ക് ഒരു പുതുജീവൻ നൽകുന്നു.
◘നീണ്ട കാലയളവിന് ഗാഢമായി ധ്യാനം ചെയ്യുന്നതിനെയാണ് തപസ്സ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
സകാരാത്മകത
◘ നമ്മുടെ ചിന്തകളുടെ ശക്തിയെക്കുറിച്ച് മനസ്സിലാക്കുകയും, നിഷേധാത്മകമായിട്ടുള്ള നമ്മുടെ എല്ലാ ചിന്തകളെയും സകാരാത്മകമായ ചിന്തകളാക്കി പരിവർത്തിക്കുന്നതിനുവേണ്ടി, ഈ ശക്തിയെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നിടത്താണ് സകാരാത്മകത ആരംഭിക്കുന്നത്.
◘ ആന്തരികമായി അല്ലെങ്കിൽ ബാഹ്യമായി, ഏതെങ്കിലും തരത്തിലുള്ള നിഷേധാത്മകതയോ അഥവാ ബലഹീനതയോ പ്രകടമാകുമ്പോൾ, ഉടൻ തന്നെ സകാരാത്മകമായ ചിന്തകളുടെ ഒരു ധാര നൽകിക്കൊണ്ട് ഇത് നേടുവാനാകും.
◘ ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് - എന്നിങ്ങനെ എല്ലാ തലങ്ങളിലും; നിഷേധാത്മകതയോട്, ബോധപൂർവ്വം, "വേണ്ട" എന്ന് പറയുന്നതാണ് സകാരാത്മകത.
◘ ജീവിതത്തോടും ജീവിത സാഹചര്യങ്ങളോടും സകാരാത്മകമായിട്ടുള്ള ഒരു മനോഭാവം വളർത്തിയെടുക്കുന്നതാണ് സകാരാത്മകത.
◘ ജാഗ്രതയും, പരിവർത്തനത്തിന് വേണ്ടിയിട്ടുള്ള യഥാർത്ഥമായ ഇച്ഛയും, സകാരാത്മകതയിൽ മുഖ്യമായ പങ്ക് വഹിക്കുന്നു.
◘സകാരാത്മകമായ ഒരു മനസ്സ് സദാ ഉന്മേഷമുള്ളതും, ഊർജ്ജസ്വലമായതും, കൂടാതെ, മറ്റുള്ളവർക്ക് ഒരു പ്രചോദനവും ആയിത്തീരുന്നു.
◘ സകാരാത്മകമായ ഒരു മനസ്സ്, ശുദ്ധവും ശക്തവുമായ മനസ്സാണ്. അതിനെ, യാതൊരു സാഹചര്യങ്ങളിലും, വഴിതെറ്റിക്കുവാനോ ഇരയാക്കുവാനോ ഒരിക്കലും സാധിക്കുകയില്ല.
◘ സകാരാത്മകത കൂടാതെ നമുക്ക് ഒരിക്കലും പൂർണ്ണ സ്വാതന്ത്ര്യവും യഥാർത്ഥ സന്തോഷവും അനുഭവിക്കുവാൻ സാധിക്കുകയില്ല.
◘ നമ്മുടെ എല്ലാ ബലഹീനതകളെയും കീഴടക്കുന്നതിനുള്ള, നമ്മുടെ അന്തർലീന ശക്തിയെ യഥാർത്ഥത്തിൽ തിരിച്ചറിയുവാൻ സകാരാത്മകതയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ.
പരിവർത്തനം
◘പൂർണ്ണവും, പഴയപടിയാക്കാൻ കഴിയാത്തതുമായ ഏതൊരു മാറ്റവും പരിവർത്തനം ആണ്.
◘ഒരു വ്യക്തി, തന്‍റെ കർമ്മഫലങ്ങളുടെ സ്വാധീനങ്ങളെ മറികടക്കുന്നതിനുവേണ്ടി നടത്തുന്ന കഠിനമായ പരിശ്രമത്തെയാണ് സ്വയം പരിവർത്തനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
◘അനാവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങളെയും ഉപേക്ഷിക്കലാണ് പരിവർത്തനം.
◘പരിവർത്തിക്കപ്പെട്ട ഒരു വ്യക്തി, ഒരിക്കലും തന്‍റെ പഴയ അവസ്ഥയിലേയ്ക്ക് വഴുതിവീഴുകയില്ല. ആയതിനാൽ, ആ വ്യക്തിയ്ക്ക് ഒരിക്കലും സംശയമോ അഥവാ ഭയമോ ഉണ്ടാവുകയില്ല.
◘ മനസ്സ് പരിവർത്തിക്കപ്പെടുമ്പോഴാണ് യഥാർത്ഥ പരിവർത്തനം സംഭവിക്കുന്നത്.
◘പരിവർത്തിക്കപ്പെട്ട ഒരു വ്യക്തി, മറ്റുള്ളവർക്ക് ഒരു മാതൃകയും, പ്രതീക്ഷയും, പ്രകാശത്തിന്‍റെ ഒരു ദീപസ്തംഭവും ആകുന്നു.
ഞങ്ങളെ പിന്തുടരുക
എല്ലാ ഉദ്ധരണികളും കാണുക ...