ഋഷിവര്യന്മാർ
സംസ്കൃതത്തിൽ, ഋഷി എന്ന പദത്തിന്‍റെ അർത്ഥം ദിവ്യപ്രകാശത്തിന്‍റെ ദാതാവ് എന്നാണ്. (ഋ - ദിവ്യപ്രകാശം, ഷി - ദാതാവ്). സൃഷ്ടിയുടെ ഉന്നത മണ്ഡലങ്ങളിൽ വസിക്കുന്ന അവർ, യഥാർത്ഥത്തിൽ ഉള്ള, നിലവിലുള്ളതായ ദിവ്യപ്രകാശത്തിന്‍റെ മൂർത്തികളാണ്. അവർ അവരുടെ ഭൗതിക ശരീരങ്ങളിൽ പ്രത്യക്ഷപ്പെടില്ലായിരിക്കാം, പക്ഷേ, അഗാധമായ സ്നേഹത്തോടെയും ഭക്തിയോടും കൂടി നാം അവരുമായി ബന്ധപ്പെടുമ്പോൾ, അവരുടെ സാന്നിധ്യവും ഊർജ്ജങ്ങളും അനുഭവിച്ചറിയുവാൻ നമുക്ക് സാധിക്കും.
ഓരോ ഋഷിവര്യനും, അറിവിന്‍റെയും മഹച്ഛക്തികളുടെയും കാര്യത്തിൽ അതുല്യരാണ്, മാത്രമല്ല, അവർ ഓരോരുത്തർക്കും അവരുടേതായിട്ടുള്ള ബോധനരീതിയുമുണ്ട്.
അത് കല, സാഹിത്യം, വൈദ്യം, ജ്യോതിഷം, ശാസ്ത്രം, തുടങ്ങിയ ഏത് മേഘലയുമാവട്ടെ, ലോകത്തിന് വിപുലമായ അറിവിന്‍റെ ആവശ്യകത തോന്നിയിട്ടുള്ളപ്പോഴെല്ലാം, വൈവിധ്യമാർന്ന മേഖലകൾ ഉടനീളം, ആ അറിവ് നൽകി, ഋഷിവര്യന്മാർ മനുഷ്യരാശിയെ സദാ അനുഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, അവരുടെ പ്രഥമ കർത്തവ്യം എന്നത്, ആത്മീയമായ അറിവ് നമുക്ക് പകരുകയും, കൂടാതെ, ദിവ്യപ്രകാശമാകുന്ന നമ്മുടെ സ്രോതസ്സിലേയ്ക്ക് അഥവാ ഭവനത്തിലേയ്ക്ക് നമ്മെ തിരിച്ച് നയിക്കുകയുമാണ്.
ലൗകികമായ മിഥ്യാധാരണകളിൽ ആകൃഷ്ടരാകാത്ത, പ്രബുദ്ധരായ ആചാര്യന്മാരാണ് ഋഷിവര്യന്മാർ. മാതൃകാപരമായിട്ടുള്ള ഒരു ദിവ്യവ്യക്തിത്വത്തിന്‍റെ, ഉദാത്തമായിട്ടുള്ള ആവിഷ്കരണമാണവർ. അവരുടെ മാർഗ്ഗനിർദ്ദേശം, അനുകമ്പ, മനുഷ്യരാശിയോട് അവർക്കുള്ള സ്നേഹം എന്നിവയെല്ലാം അളവറ്റതാണ്. ഇക്കാരണത്താൽ, ഋഷിവര്യന്മാർ, സനാതനധർമ്മത്തിന്‍റെ ആദ്ധ്യാത്മിക പാരമ്പര്യത്തിൽ അതിയായി സ്തുതിക്കപ്പെടുന്നു.
ശുക്ലപക്ഷത്തിലെ (ചന്ദ്രന്‍റെ വെളുത്തവാവ് ഘട്ടത്തിൽ) ഭാദ്രപദ മാസത്തിലെ (ഓഗസ്റ്റ് - സെപ്റ്റംബർ) അഞ്ചാം നാളിൽ വരുന്ന ഋഷി പഞ്ചമി, മഹാന്മാരായ ഈ ആചാര്യന്മാരുടെ നിസ്വാർത്ഥ സേവനത്തെ ആദരിക്കുന്നതിനു വേണ്ടി, വ്രതാനുഷ്ഠാനത്തോടും പ്രാർത്ഥനകളോടും കൂടി എല്ലാ വർഷവും ആചരിച്ചുവരുന്നു. എന്നുവരികിലും, സ്വയം പരിവർത്തനം ചെയ്യാനുള്ള ശരിയായ പരിശ്രമത്തോടൊപ്പം, സ്നേഹത്തോടും ഭക്തിയോടും കൂടി, അവരിൽ പരിപൂർണ്ണമായി സമർപ്പിക്കുന്നതിലാണ് യഥാർത്ഥ ആരാധന നിലകൊള്ളുന്നത്.
ഋഷിവര്യന്മാർ നമ്മെ എപ്പോഴും നയിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ പതിവായി ധ്യാനിക്കുകയാണെങ്കിൽ ഋഷിവര്യന്മാരിൽ നിന്നും എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നമുക്ക് ലഭിക്കുന്നു.
സംസ്കൃതത്തിൽ, ഋഷി എന്ന പദത്തിന്‍റെ അർത്ഥം ദിവ്യപ്രകാശത്തിന്‍റെ ദാതാവ് എന്നാണ്. (ഋ - ദിവ്യപ്രകാശം, ഷി - ദാതാവ്). സൃഷ്ടിയുടെ ഉന്നത മണ്ഡലങ്ങളിൽ വസിക്കുന്ന അവർ, യഥാർത്ഥത്തിൽ ഉള്ള, നിലവിലുള്ളതായ ദിവ്യപ്രകാശത്തിന്‍റെ മൂർത്തികളാണ്. അവർ അവരുടെ ഭൗതിക ശരീരങ്ങളിൽ പ്രത്യക്ഷപ്പെടില്ലായിരിക്കാം, പക്ഷേ, അഗാധമായ സ്നേഹത്തോടെയും ഭക്തിയോടും കൂടി നാം അവരുമായി ബന്ധപ്പെടുമ്പോൾ, അവരുടെ സാന്നിധ്യവും ഊർജ്ജങ്ങളും അനുഭവിച്ചറിയുവാൻ നമുക്ക് സാധിക്കും.
സപ്തഋഷികൾ
സപ്‌തഋഷികള്‍ ഈ വിശ്വത്തിന്‍റെ മാർഗ്ഗ ദീപങ്ങളാണ്. അവർ അടിസ്ഥാനപരമായി സത്യത്തിന്‍റെയും, ബ്രഹ്മാനന്ദത്തിന്‍റെയു൦, സ്നേഹത്തിന്‍റെയു൦, പ്രകാശത്തിന്‍റെയു൦ തലമായ സത്യലോകത്തിലെ നിവാസികളാണ്. സാഹചര്യം ആവശ്യപ്പെടുമ്പോൾ അവർ ഈ ഭൂമിയിൽ പിറവിയെടുത്ത് മനുഷ്യരാശിയെ നയിക്കുന്നു. ആദ്ധ്യാത്മിക അധികാരശ്രേണിയിൽ അവരാണ് പ്രഥമ മുഖ്യ അംഗങ്ങൾ.
നൂറുകോടി ഭൂമികൾ ഉണ്ട്. അതിൽ, ജീവനത്തിന് സജ്ജമായിട്ടുള്ളത് കുറച്ചു ലക്ഷം ഭൂമികൾ മാത്രം. ഈ തലങ്ങളിലെല്ലാം ഉള്ള ഓരോ ഭൂമിയിലെയും കാര്യങ്ങൾ നിർവ്വഹിക്കുന്നതിനുവേണ്ടി സപ്തഋഷികൾ മഹാന്മാരായ മറ്റ് ഋഷിവര്യന്മാരെ നിയോഗിച്ചിരിക്കുന്നു.
മഹാന്മാരായ ഈ ഋഷിവര്യന്മാരെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നതിനായി, സപ്തഋഷികളെ പ്രതിനിധീകരിക്കുന്ന 'സപ്തഋഷികളുടെ മണ്ഡലം' എന്നറിയപ്പെടുന്ന ഒരു നക്ഷത്രസമൂഹം ഉണ്ട് (കശ്യപനക്ഷത്രസമൂഹം).
നമ്മുടെ ഭൂമിയിൽ, കുറച്ചു വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ഒരു ലക്ഷത്തി നാല്പത്തിനാലായിരം ഋഷി പ്രവർത്തകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ, നിലവിൽ, തൊണ്ണൂറായിരത്തിൽ പരം ഋഷി പ്രവർത്തകരാണുള്ളത്. ഓരോ ഋഷി പ്രവർത്തകനും, ഇപ്പോൾ നമ്മുടെ ഭൂമിയുടെ ചുമതല വഹിക്കുന്ന, അത്രി മഹർഷിയോടാണ് പ്രവർത്തനവിവരം അറിയിക്കുന്നത്. അത്രി മഹർഷി പല തവണ മനുഷ്യജന്മം എടുത്തിട്ടുണ്ട്. നിലവിലെ മന്വന്തരയിലെ സപ്തഋഷിമാരിൽ ഒരാളാണ് അത്രിമഹർഷി. സപ്തഋഷിമാരുടെ ഇപ്പോഴത്തെ സംഘത്തിലുള്ളവർ; ഭ്രിഘു, അത്രി, അംഗിരസ, വശിഷ്ട, പുലസ്ത്യ, പുലഹ, ക്രതു എന്നീ മഹർഷിമാരാണ്. ഇവരെല്ലാവരും മാനസപുത്രന്മാരാണ് (ബ്രഹ്മദേവന്‍റെ മനസ്സിൽ നിന്നും ജനിച്ചവർ).
ഞങ്ങളെ പിന്തുടരുക
എല്ലാ ഉദ്ധരണികളും കാണുക ...