മനസ്സ്
◘ ജീവശാസ്ത്രപരമായ പരിണാമത്തിൽ ഏറ്റവും ഉയർന്നത് ആറാമത്തെ ഇന്ദ്രിയമെന്ന് പറയപ്പെടുന്ന മനസ്സാണ്. ഏറ്റവും ഉയർന്ന മാനുഷികാനുഭവങ്ങളിലൂടെ കടന്നുപോകുന്നതിനായി ഇത് നമ്മെ സഹായിക്കുന്നു.
◘ മായയുടെ സഹായത്തോടുകൂടി സൃഷ്ടിയെ അനുഭവിക്കുവാൻ നമ്മെ സഹായിക്കുകയാണ് മനസ്സിന്‍റെ മുഖ്യമായ ലക്ഷ്യം.
◘ശബ്ദം, സ്പർശം, കാഴ്ച, സ്വാദ്, ഗന്ധം എന്നിവ അനുഭവിക്കുവാൻ നമ്മെ സഹായിക്കുന്നതിനുവേണ്ടി, മറ്റ് പഞ്ചേന്ദ്രിയങ്ങളായ ചെവികൾ, ത്വക്ക്, കണ്ണുകൾ, നാക്ക്, മൂക്ക് എന്നിവയോടെല്ലാം യഥാക്രമം മനസ്സ് സംവദിക്കുന്നു.
◘ മനസ്സും ശരീരവും ഒത്തുചേർന്ന് പ്രവർത്തിക്കുകയും, കൂടാതെ, മസ്തിഷ്കത്തെ ഇന്ദ്രിയങ്ങളുടെ സന്ധിസ്ഥാനത്തിന്‍റെ ബിന്ദുവായി വിനിയോഗിക്കുകയും ചെയ്യുന്നു.
◘ വികാരങ്ങളുടെ ഇരിപ്പിടമാണ് മനസ്സ്. അതിൽ ഓർമ്മകളും കർമ്മങ്ങളും സമാഹരിക്കപ്പെട്ടിരിക്കുന്നു.
◘മനുഷ്യന്‍റെ സമ്പൂർണ്ണ ശരീരവ്യവസ്ഥയിൽ മനസ്സ് വ്യാപിച്ചിരിക്കുന്നു; മാത്രമല്ല, അതിന്‍റെ ഉദ്ദേശ്യത്തിലൂടെ, മനസ്സിന് യഥേഷ്ടം വികസിക്കുവാനും, കൂടാതെ, സമസ്‌ത പ്രപഞ്ചത്തിലും വ്യാപിക്കുവാനുമുള്ള കാര്യക്ഷമതയും ഉണ്ട്.
◘ മനസ്സിന്‍റെ പ്രവർത്തനം ഏറ്റവും നിശിതവും, ഏറ്റവും സങ്കീർണ്ണവുമായതായി കണക്കാക്കപ്പെടുന്നു.
◘ അനുഭവിക്കുക, ഭാവന ചെയ്യുക, സൃഷ്ടിക്കുക, ഗ്രഹിക്കുക, ഓർമ്മിക്കുക, അനുസ്മരിക്കുക തുടങ്ങിയവ മനസ്സിന്‍റെ മറ്റ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
◘ കർമ്മങ്ങളുടെ ആധിക്യത്താൽ ഉണ്ടാകുന്ന മുദ്രകൾ മനസ്സിനെ തളർത്തുകയും, കൂടാതെ, ആത്മാവിന്‍റെ ആരോഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
◘ഒരു വ്യക്തിയുടെ വിശുദ്ധി മുഖ്യമായും മനസ്സിന്‍റെ ശുദ്ധിയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട്, മാനസികമായിട്ടുള്ള മാലിന്യങ്ങൾ അഥവാ അരിഷദ് വർഗ്ഗങ്ങളിൽ നിന്നും മനസ്സിനെ മുക്തമാക്കി വെയ്‌ക്കേണ്ടത് സുപ്രധാനമാണ്.
◘ഇത്തരത്തിലുള്ള അഴുക്കുകളിൽ നിന്നും ഒരാളുടെ മനസ്സിനെ ശുദ്ധീകരിക്കുന്നതിൽ സാധന നിർണ്ണായകമായ പങ്ക് വഹിക്കുന്നു.
അഹംബോധം
◘ സ്വയത്തിന്‍റെ അല്ലെങ്കിൽ ആത്മാവിന്‍റെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം ആണ് അഹംബോധം.
◘ 'ഞാൻ' എന്നതിനെ, സ്വം അഥവാ ആത്മാവ് ആയിട്ടല്ലാതെ, മറിച്ച്, ശരീരമോ മനസ്സോ ആയി ബന്ധപ്പെടുത്തുന്നതാണ് അഹം.
◘ ആത്മാവിനെ ശരീരത്തിന്‍റെ അകത്ത് ബന്ധിപ്പിച്ചപ്പോൾ, ആത്മാവ്, അതിന്‍റെ തനതായ സ്വത്വബോധത്തെ മറന്നുകൊണ്ട് ശരീരം ആണ് യഥാർത്ഥം എന്ന് അനുമാനിയ്ക്കുവാൻ തുടങ്ങിയപ്പോഴാണ് അഹംബോധം ഉടലെടുത്തത്.
◘മനസ്സും മായയുമാണ് അഹംബോധത്തിന് കാരണമാകുന്നത്.
◘ ആത്മാവിന്‍റെ ബുദ്ധിയെ അഹംബോധം മറയ്ക്കുന്നു.
◘ അഹംബോധം പരിമിതപ്പെടുത്തുന്നു. അഹംബോധം വഴിതെറ്റിക്കുന്നു.
◘ അഹംബോധമാണ് ക്ലേശത്തിന് കാരണമാകുന്നത്.
◘ അഹംബോധം നമ്മുടെ സാധനയുടെ വഴിയിൽ വരുകയും, ആത്മസാക്ഷാത്കാരത്തിലേയ്ക്കുള്ള നമ്മുടെ പ്രയാണത്തിന് വിഘ്നം സൃഷ്ടിക്കുകയും ചെയ്യുന്നു.
◘ സ്നേഹത്തിൽ മാത്രമേ അഹംബോധം ഇല്ലാതാകുകയുള്ളൂ.
കർമ്മം
◘കർമ്മം എന്നത് പ്രവൃത്തിയുടെ ഫലം ആണ്.
◘ നടപ്പിലാക്കപ്പെട്ട പ്രവൃത്തിയുടെ ഉദ്ദേശ്യത്തിന്‍റെ അടിസ്ഥാനത്തിൽ, അതിന്‍റെ ഫലങ്ങൾ നല്ലതോ അഥവാ ചീത്തയോ ആയ മുദ്രകൾ ഉണ്ടാക്കുകയും, അങ്ങനെ അതിനെ സത്കർമ്മം അല്ലെങ്കിൽ ദുഷ്‌കർമ്മം എന്ന് വിളിക്കുകയും ചെയ്യുന്നു.
◘ സത്കർമ്മം സന്തോഷവും, ദുഷ്‌കർമ്മം അസന്തുഷ്ടിയും കൊണ്ടുവരും.
◘ ഈ മുദ്രകൾ സമാനമായ നല്ലതോ ചീത്തയോ ആയ മുദ്രകളെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുകയും, അനന്തരം അവ പ്രവണതകൾ ആയി മാറുകയും, ആത്യന്തികമായി ശീലങ്ങളും, അങ്ങനെ വിധി സൃഷ്ടിക്കുകയും ചെയ്യുന്നു.
◘ നമ്മുടെ മനസ്സിലും ശരീരത്തിലും ഈ മുദ്രകൾ പതിയുന്നു.
◘ നമ്മൾ അഹംഭാവത്തോടുകൂടി പ്രവൃത്തിക്കുമ്പോൾ, ഈ ചീത്ത മുദ്രകളെ നമ്മുടെ മനസ്സ് അരിഷദ്‌വർഗ്ഗങ്ങൾ അഥവാ ആറ് നിഷേധാത്മകമായ പ്രവണതകൾ ആയി വെളിപ്പെടുത്തുന്നു.
◘നമ്മൾ ഒരു പ്രവൃത്തി, സ്വയത്തിന്‍റെ അഥവാ ആത്മാവിന്‍റെ അവബോധത്തോടുകൂടി, "കാരകൻ ഇല്ലാത്ത അവസ്ഥ" അഥവാ സമർപ്പണ നിലയിൽ ചെയ്യുമ്പോൾ, നാം കർമ്മങ്ങൾ സ്വരൂപിക്കുന്നില്ല. അത്തരത്തിലുള്ള പ്രവൃത്തികൾ കർമ്മയോഗത്തിന് കാരണമാകുന്നു.
◘ കർമ്മങ്ങൾ, അവ നല്ലതോ ചീത്തയോ, രണ്ടും നമ്മുടെ മനോന്മയ കോശത്തിന് ഭാരം കൂട്ടുകയും, മാത്രമല്ല, മുന്നോട്ടുള്ള നമ്മുടെ ആരോഹണത്തിനായിട്ടുള്ള പ്രയാണത്തിന് തടസ്സം ആയിത്തീരുകയും ചെയ്യുന്നു.
◘ കർമ്മങ്ങൾ നിമിത്തം, ആത്മാക്കളായ നാം ആരോഹണം ചെയ്യാൻ കഴിയാതെ ഈ ഭൂമിയിൽ കുടുങ്ങി കിടക്കുന്നു.
◘ കർമ്മങ്ങൾ ജനനമരണങ്ങളുടെ ചാക്രികമായ ആവൃത്തിയ്ക്ക് കാരണമായിത്തീരുന്നു.
◘ കർമ്മങ്ങൾ ഇല്ലാതാക്കുകയും, ജനനമരണങ്ങളുടെ ഈ ചാക്രികമായ ആവൃത്തിയെ വേർപെടുത്തുകയും, അനന്തരം, ദിവ്യപ്രകാശമാകുന്ന നമ്മുടെ വാസസ്ഥലത്തിലേയ്ക്ക് തിരിച്ചുപോവുകയുമാണ് നമ്മുടെ ഈ ജന്മത്തിന്‍റെ ഉദ്ദേശ്യം.
ഞങ്ങളെ പിന്തുടരുക
എല്ലാ ഉദ്ധരണികളും കാണുക ...