ഓം
◘ 'ഓം' എന്നത്, ബ്രഹ്മാണ്ഡത്തിലുള്ള ഓരോ പരമാണുവിലും മുഴങ്ങുന്ന അനാദിയായ പ്രാപഞ്ചിക നാദമാണ്.
◘അസ്തിത്വത്തിന്‍റെ, മൂന്ന് സ്പന്ദിക്കുന്ന അവസ്ഥകളെയാണ് ഓം സൂചിപ്പിക്കുന്നത് - സൃഷ്ടി (അ - അകാരം), സ്ഥിതി (ഉ - ഉകാരം), സംഹാരം (മ - മകാരം).
◘ ഓം എന്നത്, ഒരു ഊമയ്ക്ക് പോലും എളുപ്പത്തിൽ ഉച്ചരിക്കുവാൻ കഴിയുന്ന തരത്തിലുള്ള അനന്യമായ ഒരു ഏകാക്ഷരപദമാണ്.
◘ പവിത്രമായ ഈ ഓംകാര നാദത്തിന്‍റെ ആവർത്തിച്ചിട്ടുള്ള ജപത്തിന്, ധ്യാനത്തിന്‍റെ ഉന്നതമായ അനുഭവങ്ങൾ കൈവരിക്കുന്നതിലേയ്ക്ക് ഒരു വ്യക്തിയെ ഉയർത്തുവാൻ സാധിക്കും.
◘ അഗാധമായ നിശബ്ദതയിൽ, 'ഓം' എന്ന നാദം നമ്മുടെ ഉള്ളിൽ നിന്നും കേൾക്കുവാൻ സാധിക്കും.
ഊർജ്ജങ്ങൾ
◘ഊർജ്ജങ്ങൾ എന്നത്, ദിവ്യപ്രകാശത്തിന്‍റെ ചലനാത്മകമായ അഥവാ സ്പന്ദിക്കുന്നതായ ആവിഷ്കരണമാണ്.
◘ഊർജ്ജങ്ങൾ, ദിവ്യപ്രകാശമാകുന്ന സ്രോതസ്സിൽ നിന്നും വരുന്നതിനാൽ, അവ സ്നേഹം, ബുദ്ധിശക്തി, വിശുദ്ധി എന്നിവയും വഹിക്കുന്നു.
◘ പ്രതിദ്ധ്വനിയുടെ സാന്ദ്രതയ്ക്കനുസരിച്ച്, ഊർജ്ജങ്ങൾ സ്ഥൂലമോ അഥവാ സൂക്ഷ്മമമോ ആകാം. അക്കാരണത്താൽ, സൃഷ്ടിയിലുള്ള ഏതൊരു വസ്തുവും, അതിന്‍റെ ഉള്ളിൽ സൂക്ഷ്മമായ ഊർജ്ജമണ്ഡലം വഹിക്കുന്നു; പരമാണു, നക്ഷത്രങ്ങൾ, നക്ഷത്രമണ്ഡലങ്ങൾ, സൂക്ഷ്മജഗത്ത്, ബ്രഹ്മാണ്ഡം എന്നിവയെല്ലാം.
◘ വ്യത്യസ്ത ആവൃത്തിയിലുള്ള ഊർജ്ജങ്ങളുടെ വിഭിന്നമായ ക്രമപ്പെടുത്തലുകളും സംയോജനവും സൃഷ്ടിയ്ക്ക് വൈവിധ്യം കൂട്ടുകയും, അതിനാൽ, ഊർജ്ജങ്ങളെ സൃഷ്ടിയിലെ മായയുമായി ബന്ധിപ്പിച്ചിരിക്കുകയും ചെയ്യുന്നു.
◘ സ്ഥൂലമായ ഊർജ്ജമണ്ഡലം ഭൗതിക യാഥാർഥ്യത്തിന് കാരണമാവുകയും, എന്നാൽ സൂക്ഷ്മമായ ഊർജ്ജമണ്ഡലം സൂക്ഷ്മതലത്തിലുള്ള അഥവാ അലൗകികമായ വാസ്തവികതയ്ക്ക് കാരണം ആയിത്തീരുകയും ചെയ്യുന്നു.
◘ ഇത് പഞ്ചഭൂതങ്ങളുടെ ഊർജ്ജങ്ങളാണ് - ആകാശം, വായു, അഗ്നി, ജലം, ഭൂമി - ഇവയെല്ലാം, ഒരു ദൈവീക അനുപാതത്തിൽ സംയോജിപ്പിക്കുമ്പോൾ, ജീവൻ രൂപപ്പെടുന്നു.
◘ ഊർജ്ജമാണ് ജീവന്‍റെയും പാലനത്തിന്‍റെയും പ്രാഥമിക ഉറവിടം.
◘നമ്മുടെ ഭൗതികവും സ്ഥൂലവുമായ ശരീരത്തിന്‍റെ പോഷണത്തിനുവേണ്ടി നാം ഭക്ഷണം, വെള്ളം, സൂര്യൻ (പ്രാണശക്തി), ബ്രഹ്മാണ്ഡം എന്നിവയിൽ നിന്നെല്ലാം ഊർജ്ജങ്ങളെ വലിച്ചെടുക്കുന്നു.
◘ സാധനയുടെ ആഴം കൂടുന്തോറും, നമ്മുടെ ശരീര വ്യവസ്ഥയെ ശുദ്ധീകരിക്കുകയും, ആദ്ധ്യാത്മിക പുരോഗതിയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന പ്രാപഞ്ചികമായ ഊർജ്ജങ്ങളുടെ പ്രവാഹവും വർദ്ധിക്കുന്നു.
പ്രാണശക്തി
◘സൂര്യനിൽ നിന്ന് നമുക്ക് ലഭിക്കുന്ന സവിശേഷവും സൂക്ഷ്മവുമായിട്ടുള്ള ഊർജ്ജത്തെയാണ് പ്രാണശക്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
◘ ജീവന്‍റെയും ആരോഗ്യത്തിന്‍റെയും അടയാളം തന്നെ പ്രാണനാണ്.
◘ പ്രാണമയകോശം അഥവാ പ്രാണശരീരം, നാഡികൾ എന്ന് വിളിക്കപ്പെടുന്ന, അതിസൂക്ഷ്മമായിട്ടുള്ള ഊർജ്ജനാളങ്ങളുടെ ശൃംഖലയിലൂടെ ഈ പ്രാണശക്തിയെ സ്വീകരിക്കുന്നു.
◘നമ്മുടെ ശരീരത്തിൽ എഴുപത്തിരണ്ടായിരം ഊർജ്ജനാളങ്ങൾ ഉണ്ട്. ഇവയാണ് പ്രാണഊർജ്ജങ്ങളുടെ പ്രവേശനദ്വാരങ്ങൾ.
◘ഊർജ്ജനില, ജീവശക്തി, ആയുസ്സ്, എന്നിവയെല്ലാം ശ്വസനരീതിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു; ആയതിനാൽ, പ്രാണായാമം എന്നത് വളരെ പ്രധാനപ്പെട്ട ആത്മീയ അഭ്യാസമാണ്.
◘ നമ്മുടെ പ്രാണശക്തിയെ നമുക്ക് നിയന്ത്രിക്കുവാൻ കഴിയുമെങ്കിൽ, നമ്മുടെ ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും നിയന്ത്രിക്കുവാൻ നമുക്ക് സാധിക്കും.
ഞങ്ങളെ പിന്തുടരുക
എല്ലാ ഉദ്ധരണികളും കാണുക ...