സ്ഥാപനം | പ്രവർത്തനം | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

സ്ഥാപനം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ബ്രഹ്മഋഷീസ് ഹെർമിറ്റേജ് (Brahmarishis Hermitage), ലാഭേച്ഛയില്ലാത്ത ഒരു ആത്മീയ സ്ഥാപനമാണ്.

'സാധനയിലൂടെ ആത്മസാക്ഷാത്കാരവും', 'മനുഷ്യരാശിക്കുള്ള സേവനവും' ആണ് ഞങ്ങളുടെ പാതയുടെ പ്രാഥമിക ലക്ഷ്യങ്ങൾ. ആത്മാർത്ഥരായ എല്ലാ ആത്മീയാന്വേഷകർക്കും, ഋഷിവര്യന്മാരും സിദ്ധന്മാരും പഠിപ്പിച്ചതുപോലെ ധ്യാനം പഠിപ്പിക്കുകയും ആത്‌മീയ അറിവ് പകർന്ന് നൽകുകയും ചെയ്യുക എന്നതാണ് ഈ പാത ലക്ഷ്യമിടുന്നത്.

ദിവ്യസ്നേഹത്തോടും ഏകത്വത്തോടും കൂടി, മനുഷ്യരാശിയെ നവയുഗ യാഥാർഥ്യങ്ങളായ സത്യയുഗത്തിലേയ്ക്കും ശംബലയിലേയ്ക്കും നയിക്കുകയാണ് ഈ പാതയുടെ ആത്യന്തികമായ ലക്ഷ്യം.

ഞങ്ങളുടെ മാർഗ്ഗദീപങ്ങൾ സപ്തഋഷികളും പതിനെട്ട് സിദ്ധന്മാരുമാണ്.

സപ്തഋഷികളിൽ നിന്നും സിദ്ധന്മാരിൽ നിന്നുമുള്ള ദിവ്യ വിളിയോടുള്ള പ്രതികരണമായി, രണ്ടായിരത്തി പതിനാലിൽ, ഞങ്ങളുടെ ഗുരു, ശ്രീ ദേവാത്മാനന്ദ ശംബലയാൽ സ്ഥാപിക്കപ്പെട്ടതാണ് ബ്രഹ്മഋഷീസ് ഹെർമിറ്റേജ്.

അടിസ്ഥാനപരമായി, ഓരോ വ്യക്തിയിലും ദിവ്യത്വം ഉണ്ടെന്നും, ധ്യാനം, സകാരാത്മകത എന്നിവയിലൂടെ ഈ ദിവ്യസത്തയുമായി ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിന്‍റെ യഥാർത്ഥ ഉദ്ദേശ്യത്തിലേയ്ക്ക് ഉണരുവാൻ സാധിക്കും എന്ന ശാശ്വത സത്യത്തിൽ ശക്തമായി വേരൂന്നിയിരിക്കുകയാണ് ബ്രഹ്മഋഷീസ് ഹെർമിറ്റേജ്.

അടിസ്ഥാനപരമായി, ഓരോ വ്യക്തിയിലും ദിവ്യത്വം ഉണ്ടെന്നും, ധ്യാനം, സകാരാത്മകത എന്നിവയിലൂടെ ഈ ദിവ്യസത്തയുമായി ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിന്‍റെ യഥാർത്ഥ ഉദ്ദേശ്യത്തിലേയ്ക്ക് ഉണരുവാൻ സാധിക്കും എന്ന ശാശ്വത സത്യത്തിൽ ശക്തമായി വേരൂന്നിയിരിക്കുകയാണ് ബ്രഹ്മഋഷീസ് ഹെർമിറ്റേജ്. തങ്ങളുടെ ആത്മീയ യാത്ര പര്യവേക്ഷണം ചെയ്യാനും, ഞങ്ങളുടെ ആത്മീയ ഗുരുവിന്‍റെ മാർഗ്ഗനിർദ്ദേശത്തോടെ ഈ ആധുനിക ലോകത്ത് സ്വയം പരിവർത്തനം ചെയ്യാനും ശ്രമിക്കുന്ന എല്ലാവർക്കും ഈ പാതയുടെ വാതിലുകൾ തുറന്നിരിക്കുന്നു.

പ്രവർത്തനം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ശ്രീ ദേവാത്മാനന്ദ ശംബല, സാധകർക്ക്, ആത്മീയ വളർച്ചയെ സുഗമമാക്കുന്നതിനും അവരുടെ ആന്തരികമായ പരിവർത്തനത്തിനും വേണ്ടി അവർക്ക് ദീക്ഷ നൽകുകയും, അവരെ ആത്മീയ വിദ്യകളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.

ആത്മീയ സാഫല്യം കാംക്ഷിക്കുന്നവരുടെ സമഗ്രമായ ക്ഷേമത്തിന് വേണ്ടി, ആത്മീയ അഭ്യാസങ്ങളായ പ്രാണായാമം, ധ്യാനം, ധ്യാനത്തിന്‍റെ നൂതനമായ അഭ്യാസങ്ങൾ, ക്രിയകൾ, യോഗാസനങ്ങൾ, സകാരാത്മകതയുടെ രീതികൾ, ആത്മീയ വിദ്യകൾ മുതലായവയെല്ലാം പഠിപ്പിക്കുന്നു. പ്രതിവാര സത്‌സംഗങ്ങൾ (ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള സംഘം ചേർന്നിട്ടുള്ള ധ്യാനവും തുടർന്നുള്ള ഹ്രസ്വമായ ചോദ്യോത്തര വേളയും), ആനുകാലിക ആത്മീയ സംവാദങ്ങൾ മുതലായവ നടത്തുകയും, കൂടാതെ, പ്രധാനപ്പെട്ട ഊർജ്ജ കേന്ദ്രങ്ങളിലേയ്ക്ക് തീർത്ഥാടനം സംഘടിപ്പിക്കുകയും ചെയ്യുന്നു. സ്വയം സൗഖ്യമാക്കുന്നതിനും മറ്റുള്ളവരെ സൗഖ്യപ്പെടുത്തുന്നതിനുമുള്ള വിദ്യകളും പഠിപ്പിക്കുന്നു.

നിലവിൽ, ഞങ്ങളുടെ ഗുരു ശ്രീ ദേവാത്മാനന്ദ ശംബല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധ്യാനികൾക്ക് മാർഗ്ഗനിർദ്ദേശം നൽകിവരുന്നു. സാധകരുടെ പ്രയോജനത്തിനായി, " ആത്മീയ ജ്ഞാനം" (സ്‌പിരിച്യുൽ വിസ്‌ടം) എന്ന പേരിൽ ഒരു ദ്വൈമാസ വൃത്താന്തവും സംഘം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ ഗുരുവിന്‍റെ സംഭാഷണങ്ങളുടെ കാതലായ ഭാഗങ്ങളും, കൂടാതെ ഋഷിവര്യന്മാർ വഴിയുള്ള അപൂർവ്വമായിട്ടുള്ള അറിവും ഉൾപ്പെടുന്ന സമഗ്രമായ ഒരു പ്രസിദ്ധീകരണമാണ് ഈ വൃത്താന്തം.