സ്വാതന്ത്ര്യം
◘ഒരു ജീവാത്മാവ് അടിസ്ഥാനപരമായി ആവിഷ്കരിക്കുന്നത് സ്വാതന്ത്ര്യത്തിലൂടെയാണ്.
◘സ്വാതന്ത്ര്യം ഉണ്ടാകുന്നത് ഒരു ജീവാത്മാവ് അഥവാ സ്വയം തന്നെ, തന്‍റെ ശരീരവ്യവസ്ഥയെ നിയന്ത്രിക്കുമ്പോഴാണ്.
◘നമ്മുടെ മനഃസ്സാക്ഷിക്ക് അനുസൃതമായി നാം പ്രവർത്തിക്കുമ്പോഴാണ് സ്വാതന്ത്ര്യം സാധ്യമാകുന്നത്.
◘സ്വാതന്ത്ര്യം എന്നത് ഭയവും, വ്യാകുലതകളും, കർമ്മങ്ങളുടെ പ്രഭാവവും ഇല്ലാത്ത അവസ്ഥയാണ്.
◘സ്വാതന്ത്ര്യം എന്നത് നമ്മുടെ പഴയതും, വ്യർത്ഥവുമായ ശീലങ്ങളെയും ബന്ധനങ്ങളെയും മറികടക്കലാണ്.
◘ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം മറ്റൊരാൾക്ക് പ്രതിബന്ധമാകുന്നുണ്ടെങ്കിൽ, അത് കർമ്മങ്ങൾക്ക് ഇടയാക്കുന്നു.
◘ഒരു ജീവാത്മാവ് തന്‍റെ പ്രയാണത്തിന്‍റെ പൂർത്തീകരണത്തിന് ശേഷം കൈവരിക്കുന്ന അന്തിമ സ്വാതന്ത്ര്യത്തിനെയാണ് മുക്തി അഥവാ മോചനം എന്ന് പറയുന്നത്.
സ്വതന്ത്ര ഇച്ഛാശക്തി
◘ഒരു ജീവാത്മാവിന് തിരഞ്ഞെടുക്കുവാനുള്ള അവകാശത്തിന്‍റെ ബാഹുല്യത്തിനെയാണ് സ്വതന്ത്ര ഇച്ഛാശക്തി എന്ന് പറയുന്നത്.
◘സ്വതന്ത്ര ഇച്ഛാശക്തി ഒരു ജീവാത്മാവിനെ സൃഷ്ടിയിൽ വ്യത്യസ്തമായ അനുഭവങ്ങൾ ഉണ്ടാകുന്നതിനായി സഹായിക്കുന്നു.
◘സ്വതന്ത്ര ഇച്ഛാശക്തിയാണ് ഒരു ആത്മാവിനെ അതിന്‍റെ പ്രയാണത്തിൽ വ്യത്യസ്തമാക്കിത്തീർക്കുന്നത്.
◘തിരഞ്ഞെടുക്കുന്നതിനെ ഒരിക്കലും വിലയിരുത്തുകയോ അഥവാ അടിച്ചേൽപ്പിക്കുകയോ ഇല്ല.
◘തിരഞ്ഞെടുക്കുന്നത് കർമ്മങ്ങൾ ആർജ്ജിക്കുന്നില്ല, പക്ഷെ തിരഞ്ഞെടുത്തതിന്‍റെ കാരണം കൊണ്ടുണ്ടാകുന്ന അനന്തരഫലങ്ങൾ കർമ്മങ്ങളുടെ നിയമങ്ങളാൽ ബന്ധിതമാണ്.
സമർപ്പണം
◘അവനവന്‍റെ അഹംഭാവത്തെ സമർപ്പിക്കുക എന്നാണ് സമർപ്പണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
◘സമർപ്പണം എന്നാൽ ഈശ്വരേച്ഛയിലേയ്ക്ക് അവനവനെ തന്നെ സ്വയം അർപ്പിക്കുക എന്നതാണ്.
◘സമർപ്പണം എന്നാൽ ജീവിത സാഹചര്യങ്ങളെ നിഷേധിക്കാതിരിക്കലാണ്.
◘സ്നേഹത്തിൽ നിന്നും വിശ്വാസത്തിൽ നിന്നുമാണ് സമർപ്പണം വരുന്നത്.
◘സമർപ്പണം എന്നാൽ സജീവമായ പങ്കുചേരൽ ആണ്, മറിച്ച് നിഷ്ക്രിയമായ ഒഴിഞ്ഞുമാറൽ അല്ല.
◘പരിപൂർണ്ണമായ സമർപ്പണത്തിൽ, നമ്മൾ കർമ്മങ്ങൾ ആർജ്ജിക്കുന്നില്ല.
◘ഈശ്വരനിൽ എത്തിച്ചേരുവാനുള്ള എളുപ്പവും സരളവുമായ മാർഗ്ഗം സമർപ്പണം ആണ്.
ഞങ്ങളെ പിന്തുടരുക
എല്ലാ ഉദ്ധരണികളും കാണുക ...