ധ്യാനം | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

ധ്യാനം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ധ്യാനം എന്നത്, നമ്മുടെ മനസ്സിനെയും, ശരീരത്തെയും, ബുദ്ധിയെയും നിശബ്ദമാക്കുന്ന ആന്തരികമായിട്ടുള്ള ഒരു അഭ്യാസവും പ്രക്രിയയുമാണ്. ഇത് യഥാർത്ഥ ശരീര നിശ്ചലതയുടെയും, ഏകാഗ്രതയുടെയും, അന്തർദർശനത്തിന്‍റെയും ഫലമാണ്. അഷ്ടാംഗ യോഗയുടെ ഏഴാമത്തെ അംഗം കൂടിയാണ് ഇത്.

നമ്മുടെ കർമ്മങ്ങളെ ഉരുക്കുന്നതിനും, പരിവർത്തിക്കുന്നതിനും, ഒടുവിൽ, ആത്മസാക്ഷാത്കാരത്തിലേയ്ക്ക് നമ്മെ കൊണ്ടുപോകുവാനും, ഋഷിവര്യന്മാർ നൽകിയിട്ടുള്ള, പുരാതനവും ഉന്നതവുമായ ഒരു ആത്മീയ ശാസ്ത്രമാണ് ധ്യാനം. സന്തുലിതമായ ജീവിതം നയിക്കുവാൻ ഇത് നമ്മെ സഹായിക്കുകയും, ആത്യന്തികമായി നാം മുക്തി കൈവരിക്കുന്നതിന് നമ്മെ യോഗ്യരാക്കുകയും ചെയ്യുന്നു.

ബാഹ്യലോകത്തിൽ നിന്ന് നമ്മെ വേർപ്പെടുത്തിക്കൊണ്ട്, ഈ നിമിഷവുമായി പൂർണ്ണമായി ബന്ധപ്പെട്ടിരിക്കുവാൻ ധ്യാനം നമ്മെ സഹായിക്കുന്നു. ധ്യാനം നമ്മുടെ അവബോധത്തെ, ചിന്തകൾക്കും ഇന്ദ്രിയങ്ങൾക്കും അപ്പുറത്തേയ്ക്ക് കൊണ്ടുപോകുന്നു.

വായന തുടരുക ...

ധ്യാനത്തിന്‍റെ വേളയിൽ, നമ്മുടെ അവബോധത്തെ, 'ചിന്ത' -യിൽ നിന്നും 'സംവേദനക്ഷമത', അവിടെ നിന്ന് 'അനുഭവിക്കുക' എന്നതിലേയ്ക്ക് മാറ്റാൻ നാം ബോധപൂർവ്വം ശ്രമങ്ങൾ നടത്തുന്നു. അങ്ങനെ നാം ഊർജ്ജങ്ങൾ അനുഭവിക്കുമ്പോൾ, നമ്മുടെ നിശ്ചലത തീവ്രമാകുകയും, അവബോധം വികസിക്കുകയും, അങ്ങനെ നാം ദിവ്യപ്രകാശവുമായി ഏകത്വം കൈവരിക്കുകയും, ദിവ്യപ്രകാശത്തെ അതായിട്ട് തന്നെ നേരിട്ട് അനുഭവിക്കുകയും ചെയ്യുന്നു.

നമ്മുടെ ഉള്ളിൽ എണ്ണമറ്റ ആത്മീയ പ്രക്രിയയകൾ സജീവമാക്കുന്നതിലൂടെ, ധ്യാനം സമ്പൂർണ്ണ ജൈവപ്രക്രിയയെയും മാറ്റിമറിക്കുന്നു. നമ്മുടെ ശരീരം പ്രാപഞ്ചിക ഊർജ്ജങ്ങളെ സ്വീകരിക്കുവാൻ കഴിവുള്ളതായിത്തീരുന്നു. നമ്മുടെ വ്യക്തിജീവിതാനുഭവത്തെ സമ്പന്നമാക്കുകയും, കൂടാതെ, ജീവശാസ്ത്രപരവും ആത്മീയപരവുമായിട്ടുള്ള, മൊത്തത്തിലുള്ള മനുഷ്യ പരിണാമത്തിന് സഹായകമാവുകയും ചെയ്യുന്നു.

നമ്മുടെ ധ്യാനം മൂലം ഉണ്ടാകുന്ന ദിവ്യമായ സ്പന്ദനം, നമ്മെ പരിവർത്തിക്കുക മാത്രമല്ല, നമ്മുടെ കുടുംബാംഗങ്ങളെയും, അയൽക്കാരെയും, ചുറ്റുപാടുകളെയും, ലോകത്തെയുമെല്ലാം സ്വാധീനിക്കുകയും ചെയ്യുന്നു. ധ്യാനത്തിലൂടെ, നാം ദൈവീകതയിലേയ്ക്ക് നയിക്കുന്ന ഒരു തികഞ്ഞ മാർഗ്ഗം ആയിത്തീരുന്നു. ഇത്, ദിവ്യപ്രകാശത്തിന്‍റെ എല്ലാ യാഥാർഥ്യങ്ങളെയും നമ്മിൽ ഉണർത്തുന്നു. നമ്മുടെ ജീവിതം കൂടുതൽ സുന്ദരവും അർത്ഥപൂർണ്ണവും ആയിത്തീരുന്നു.

ധ്യാനവും സകാരാത്മകതയും പരസ്പരം കൂട്ടി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു - രണ്ടും പരസ്പരം സഹായിക്കുകയും പിൻതുണയ്ക്കുയും ചെയ്യുന്നു. സകാരാത്മതയുടെ അഭ്യാസങ്ങളെ, പ്രത്യേകിച്ച്, നാം കഠിനവും പരീക്ഷണതുല്യവുമായ സാഹചര്യങ്ങളെ നേരിടുന്ന വേളയിൽ, അത് കർക്കശമായി പാലിക്കുന്നതിനുള്ള ആന്തരിക ശക്തിയും ഇച്ഛാശക്തിയും ധ്യാനം നമുക്ക് നൽകുന്നു. സകാരാത്മകതയാകട്ടെ, ഗുണപരമായ ധ്യാനം ചെയ്യുന്നതിനും, കൂടാതെ, അനായാസേന നാം സമാധി അനുഭവിക്കുന്നതിനും നമ്മളെ സഹായിക്കുന്നു. ധ്യാനവും സകാരാത്മകതയും സംയോജിപ്പിച്ചുകൊണ്ടുള്ള ശ്രമങ്ങളിലൂടെ മാത്രമേ നമ്മിലുള്ള അരിഷദ്‌വർഗ്ഗങ്ങളെ നിശ്ശേഷം ഇല്ലാതാക്കുവാൻ സാധിക്കുകയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

സകാരാത്മകത സത്വഗുണം കൊണ്ടുവരുമ്പോൾ, ധ്യാനത്തിന്‍റെ പ്രക്രിയ എല്ലാ ഗുണങ്ങൾക്കും അപ്പുറത്തേയ്ക്ക് പോകുവാൻ നമ്മെ സഹായിക്കുകയും, അനന്തരം, നമുക്ക് അന്തിമമായ മുക്തി കൈവരിക്കുവാൻ നമ്മെ യോഗ്യതയുള്ളവരാക്കിത്തീർക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ, സകാരാത്മകതയ്ക്കും ധ്യാനത്തിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ട്, ഇവ രണ്ടും ഒരേ സമയം അഭ്യസിക്കേണ്ടതുണ്ട്. അവ രണ്ടും, നമ്മുടെ ഭൗതികവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയ്ക്ക് വേണ്ടി, നമുക്ക് പൂർണ്ണവും സന്തുലിതവുമായ കാഴ്ചശക്തി നൽകുന്ന, സാധനയുടെ രണ്ട് കണ്ണുകൾ പോലെയാണ്.

ധ്യാനത്തിന്‍റെ വേളയിൽ, നമ്മുടെ അവബോധത്തെ, 'ചിന്ത' -യിൽ നിന്നും 'സംവേദനക്ഷമത', അവിടെ നിന്ന് 'അനുഭവിക്കുക' എന്നതിലേയ്ക്ക് മാറ്റാൻ നാം ബോധപൂർവ്വം ശ്രമങ്ങൾ നടത്തുന്നു. അങ്ങനെ നാം ഊർജ്ജങ്ങൾ അനുഭവിക്കുമ്പോൾ, നമ്മുടെ നിശ്ചലത തീവ്രമാകുകയും, അവബോധം വികസിക്കുകയും, അങ്ങനെ നാം ദിവ്യപ്രകാശവുമായി ഏകത്വം കൈവരിക്കുകയും, ദിവ്യപ്രകാശത്തെ അതായിട്ട് തന്നെ നേരിട്ട് അനുഭവിക്കുകയും ചെയ്യുന്നു.

ജീവശാസ്ത്രപരമായ പ്രയോജനങ്ങൾ:


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

കാര്യക്ഷമവും സ്ഥിരതയുള്ളതുമായ ധ്യാനത്തിന്‍റെ അഭ്യാസം താഴെപ്പറയുന്നവയെല്ലാം സാധ്യമാക്കിത്തീർക്കുന്നു.

ക്ഷീണം, വേവലാതി, കോപം, മനഃക്ലേശം മുതലായവയെ ഇല്ലാതാക്കുന്നു.

നമ്മുടെ ശരീരവ്യവസ്ഥയെ സൗഖ്യമാക്കുകയും, മൊത്തത്തിലുള്ള ആരോഗ്യത്തെ വർദ്ധിപ്പിക്കുകയും, ജീവിത നിലവാരത്തെ കൂട്ടുകയും ചെയ്യുന്നു.

മനസ്സിനെ ശാന്തമാക്കുകയും, ശ്വസനത്തെ ക്രമപ്പെടുത്തുകയും, രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

മനസ്സിന്‍റെ വ്യക്തത കൂട്ടുകയും, ബുദ്ധിയ്ക്ക് വിവേചനശക്തി നൽകുകയും, ശരീരത്തിന് ഓജസ്സ് നൽകുകയും ചെയ്യുന്നു.

സർഗ്ഗവൈഭവം, ഏകാഗ്രത, എന്നിവയെ വർദ്ധിപ്പിക്കുന്നു.

നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധശേഷിയെ വർദ്ധിപ്പിക്കുകയും, ദിവസം മുഴുവൻ നാം ഊർജ്ജസ്വലരായിട്ടിരിക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

ഗ്രന്ഥികളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും അതിന്‍റെ ഫലപ്രാപ്തിയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

നിഷ്ക്രിയമായിട്ടിരിക്കുന്ന മസ്തിഷ്ക കോശങ്ങളെ പ്രവർത്തിപ്പിക്കുകയും നമ്മുടെ ഓർമശക്തിയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സന്തോഷം, സംതൃപ്തി, സമാധാനം എന്നിവ നൽകുന്നു.

ധ്യാനത്തിന്‍റെ വേളയിൽ ചിന്തകൾ അഥവാ ചിന്താനിരക്ക് കുറയ്ക്കുന്നു.


ആത്മീയമായിട്ടുള്ള പ്രയോജനങ്ങൾ :


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

കർമ്മങ്ങളെ ഇല്ലാതാക്കുന്നതിനും, നമ്മിലുള്ള അരിഷദ്‌വർഗ്ഗങ്ങളെ നിശ്ശേഷം ഇല്ലാതാക്കുന്നതിനും നമ്മെ സഹായിക്കുന്നു.

ആത്മാവിൽ നിന്ന് നിരുപാധികമായ സ്നേഹവും പരമാനന്ദവും കൊണ്ടുവരുവാൻ സഹായിക്കുന്നു.

പരിവർത്തനം ചെയ്യുവാനും സകാരാത്മകമായിട്ടിരിക്കുവാനും സഹായിക്കുന്നു.

ജീവിതത്തിന്‍റെ ഉന്നതമായ ലക്ഷ്യത്തിലേയ്ക്ക് നമ്മളെ ഉണർത്തുന്നു.

ക്രമേണ, മനസ്സിൽ നിശബ്ദതയും സമാധാനവും നിറയ്ക്കുന്നു.

എല്ലാ തലങ്ങളിലും വിശുദ്ധി വർദ്ധിപ്പിക്കുന്നു.

ജാഗ്രതയെയും അവബോധത്തെയും വർദ്ധിപ്പിക്കുന്നു.

ജീവിത സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ആന്തരികമായ ശക്തിയും പക്വതയും നൽകുന്നു.

പ്രാപഞ്ചിക ഊർജ്ജങ്ങളുടെ കലവറയുമായിട്ട് നാം ബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി, നമ്മുടെ ആത്മീയ ചക്രങ്ങളെ ശുദ്ധമാക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നു.

നമ്മുടെ പ്രാണമയകോശത്തെ നവീകരിക്കുകയും നാഡികളെ സമ്പൂർണ്ണമാക്കുകയും ചെയ്യുന്നു.

നമ്മിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളായ അന്തർജ്ഞാനം, അന്യചിത്തജ്ഞാനം, അതീന്ദ്രിയജ്ഞാനം പോലെയുള്ളവയെ പ്രവർത്തിപ്പിക്കുന്നു.

ഈശ്വരനുമായും ഋഷിവര്യന്മാരുമായും ബന്ധം പുനഃസ്ഥാപിക്കുന്നതിന് നമ്മെ സഹായിക്കുന്നു.

സാധനയുടെ ഏറ്റവും ഉയർന്ന അനുഭവമായ സമാധി കൈവരിക്കുന്നതിന് നമ്മെ സഹായിക്കുന്നു.

മനുഷ്യ ജീവിതത്തിന്‍റെ ആത്യന്തികമായിട്ടുള്ള ഉദ്ദേശ്യമായ മുക്തി കൈവരിക്കുന്നതിന് നമ്മെ സഹായിക്കുന്നു.

അങ്ങേയറ്റത്തെ അവസ്ഥകളെ ഒഴിവാക്കിക്കൊണ്ട്, ഭൗതികവും ആത്മീയവുമായിട്ടുള്ള നമ്മുടെ ജീവിതത്തിന് ഒരു സന്തുലിതാവസ്ഥ കൊണ്ടുവരുന്നതിന് സഹായകമാവുന്നു.