ആത്മസാക്ഷാത്കാരം | ബ്രഹ്മഋഷീസ് ഹെർമിറ്റേജ് ആത്മസാക്ഷാത്കാരം | cyber_key_000

ആത്മസാക്ഷാത്കാരം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

നമ്മൾ അനശ്വരരായ ആത്മാക്കൾ ആണെന്നും, ദിവ്യപ്രകാശത്തിന്‍റെ ഒരു കണിക അഥവാ ഈശ്വരൻ തന്നെയാണെന്നും തിരിച്ചറിയുന്നതാണ് ആത്മസാക്ഷാത്കാരം. ആയതിനാൽ ആത്മസാക്ഷാത്കാരവും ഈശ്വര സാക്ഷാത്കാരവും ഒന്നുതന്നെയാകുന്നു.

സാധനയുടെ പ്രഥമ ലക്ഷ്യവും, കൂടാതെ മനുഷ്യ ജീവിതത്തിന്‍റെ അന്തിമ ഉദ്ദേശ്യവും ആത്മസാക്ഷാത്കാരം ആണ്.

എല്ലാതരത്തിലുള്ള യോഗയും, സ്വയത്തിന്‍റെ അഥവാ ആത്മാവിന്‍റെ സാക്ഷാത്കാരത്തിലൂടെ ഈശ്വരസാക്ഷാത്കാരത്തിൽ പര്യവസാനിക്കുന്നു.

ആത്മസാക്ഷാത്‍കാരം ലഭിച്ച ഒരു വ്യക്തി ഒരിക്കലും അസ്വസ്ഥനാകുന്നില്ല, മാത്രമല്ല, ഏതൊരു സാഹചര്യത്തിലും, ആ വ്യക്തി തന്‍റെ സമനില ഒരിക്കലും നഷ്ടപ്പെടുത്തുകയുമില്ല.

ആത്മസാക്ഷാത്കാരം ലഭിച്ച ഒരു വ്യക്തി, ബോധപൂർവ്വമായ യാതൊരു ശ്രമവും നടത്താതെ തന്നെ, സ്നേഹവും സമാധാനവും പ്രസരിപ്പിക്കുന്നു. ആ വ്യക്തിയുടെ സാന്നിധ്യം, ദിവ്യമായ സ്പന്ദനങ്ങൾ, ചുറ്റുമുള്ള അന്തരീക്ഷത്തിലേയ്ക്കും, മറ്റുള്ളവരിലേയ്ക്കും സദാ വ്യാപിപ്പിക്കുന്നു.