ദിവ്യപ്രകാശം
◘സൃഷ്ടിയുടെ ഉറവിടമാണ് ദിവ്യപ്രകാശം. ദിവ്യപ്രകാശത്തിന്‍റെ തലത്തിനെയാണ് പരബ്രഹ്മലോകം എന്ന് വിളിക്കുന്നത്.
◘ ദിവ്യപ്രകാശത്തിൽ നിന്നുമാണ് കോടി കണക്കിന് നക്ഷത്രമണ്ഡലങ്ങളും, വിഭിന്നങ്ങളായ ഭൂമികളും വിവിധ തരം ജീവജാലങ്ങളും മറ്റും പരിണമിച്ചിരിക്കുന്നത്.
◘ നിരുപാധികമായ സ്നേഹം, കാരുണ്യം, സമാധാനം, ബ്രഹ്മാനന്ദം, പരമോന്നതമായ ബുദ്ധി, വിശുദ്ധി, ഊർജ്ജശക്തികൾ, ജീവശക്തി, എന്നിവയെ കൂടാതെ, മറ്റ് പലതും ദിവ്യപ്രകാശം ഉള്ളിൽ വഹിക്കുന്നു.
◘ ദിവ്യപ്രകാശം സർവ്വശക്തനും, സർവ്വവ്യാപിയും, സർവ്വജ്ഞനും ആകുന്നു.
◘ ദിവ്യപ്രകാശം ശാശ്വതവും കാലാതീതവുമായ യാഥാർഥ്യമാണ്.
◘ ജീവാത്മാക്കൾ ആയി അവരോഹണം ചെയ്യുന്നതിന് മുൻപ്, നാം ദിവ്യപ്രകാശത്തോടൊപ്പം ആയിരുന്നു. ആയതിനാൽ ദിവ്യപ്രകാശത്തിൽ നിന്നാണ് നമ്മുടെ ഉത്ഭവം.
◘ഈ ഭൗതിക മണ്ഡലത്തിൽ ദിവ്യപ്രകാശത്തിനെ കാണാനാവുകയില്ല, കാരണം, അത് നിശിതമായ ഒരു ആവൃത്തിയിൽ ആണുള്ളത്. എന്നുവരികിലും, ഗാഢമായ ധ്യാനങ്ങളിൽ അതിനെ അനുഭവിക്കുവാനും, കാണുവാനും സാധിക്കും.
◘ ദിവ്യപ്രകാശം സൗഖ്യമാക്കുന്നു.
◘ ദിവ്യപ്രകാശം ഈശ്വരനാണ്.
ജീവാത്മാവ്
◘ജീവാത്മാവ് എന്നത് ഈശ്വരന്‍റെ അനശ്വരമായ ഒരു അംശമാണ്.
◘ ദിവ്യപ്രകാശത്തിന്‍റെ തലത്തിൽ നിന്നും ഇറങ്ങിവന്ന പ്രകാശത്തിന്‍റെ ഒരു അംശം അഥവാ ഒരു കണിക എന്നാണ് ജീവാത്മാവ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇക്കാരണത്താൽ അതിന് ദിവ്യപ്രകാശത്തിന്‍റെ എല്ലാ ഭാവങ്ങളും, അതായത്, സ്നേഹം, സമാധാനം, വിശുദ്ധി മുതലായവയെല്ലാം ഉണ്ട്.
◘പ്രപഞ്ചസൃഷ്ടിയെ അനുഭവിച്ചറിയുക എന്നതാണ് ഒരു ജീവാത്മാവിന്‍റെ ദൗത്യം.
◘ നമ്മുടെ ശരീരത്തിൽ, നെഞ്ചിന്‍റെ മധ്യഭാഗത്തായി, നമ്മുടെ ഉള്ളിലുള്ള ആനന്ദമയ കോശത്തിനുള്ളിലാണ് ജീവാത്മാവ് നിലകൊള്ളുന്നത്.
◘ ഈ പ്രപഞ്ചസൃഷ്ടിയെ അനുഭവിച്ചറിയുന്നതിനായി ജീവാത്മാവിന് ശരീരത്തിന്‍റെ സഹായം ആവശ്യമായിട്ടുണ്ട്. ഇക്കാരണത്താൽ, ശരീരം ജീവാത്മാവിന്‍റെ വാഹകനാകുന്നു.
◘ആത്മാവ് മരണത്തെ അതിജീവിക്കുന്നു, എന്നുമാത്രമല്ല, ശരീരം നശിച്ചതിനു ശേഷവും ആത്മാവ് തുടർന്നും നിലകൊള്ളുന്നു.
◘ ദിവ്യപ്രകാശമാകുന്ന സ്രോതസ്സിലേയ്ക്ക് ആത്മാവ് മടങ്ങിക്കഴിയുമ്പോൾ, ആത്മാവിന്‍റെ പ്രയാണം പര്യവസാനിക്കുന്നു.
◘ മനഃസ്സാക്ഷിയാണ് ആത്മാവിന്‍റെ ശബ്ദം.
◘നമ്മൾ തന്നെയാണ് ജീവാത്മാക്കൾ.
ഗുരു
◘ആത്മസാക്ഷാത്കാരം ലഭിച്ച വ്യക്തിയും, പിന്നെ, ദിവ്യപ്രകാശത്തിലേയ്ക്ക് തിരിച്ചുള്ള നമ്മുടെ പ്രയാണത്തിന് വഴികാട്ടുകയും ചെയ്യുന്ന ഒരു മാർഗ്ഗദർശിയും ആണ് ഒരു ഗുരു.
◘എല്ലാ സത്യത്തെക്കുറിച്ചുള്ള അറിവുണ്ടായിരിക്കുകയും, അതുപോലെ എല്ലാ അന്ധകാരത്തെ നീക്കം ചെയ്യുന്ന വ്യക്തിയും ആകുന്നു ഒരു ഗുരു.
◘ഒരു ഗുരു നമ്മളെ ധർമ്മം പഠിപ്പിക്കുകയും, അതിന്‍റെ മാർഗ്ഗത്തിലേയ്ക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു.
◘ഒരു ഗുരു നമുക്ക് ദീക്ഷ നൽകുകയും, നമ്മൾ പൂർണ്ണത കൈവരിച്ച്, സ്വതന്ത്രരായിത്തീരുന്നതുവരെ നമ്മുടെ സാധനയെ സഹായിക്കുകയും ചെയ്യുന്നു.
◘ഒരു ഗുരു സ്വയം മാതൃകയായി നമ്മെ വഴികാട്ടുന്നു എന്ന് മാത്രമല്ല, ഒരാളിലും ഒന്നും അടിച്ചേൽപ്പിക്കുന്നുമില്ല.
◘ഒരു ഗുരു പ്രേരണയുടെയും, പ്രചോദനത്തിന്‍റെയും, ശക്തിയുടെയും സ്ഥായിയായ ഉറവിടമാകുന്നു.
◘ദിവ്യപ്രകാശത്തിലേയ്ക്കുള്ള ഏറ്റവും സുഗമമായ പ്രവേശനമാർഗ്ഗം ആണ് ഒരു ഗുരു.
◘ ആത്മീയ പ്രയാണത്തിലേയ്ക്ക് ദീക്ഷ ലഭിക്കുന്നതിനായി ഒരു അന്വേഷകൻ തയ്യാറാകുന്ന സമയത്താണ് ഒരു ഗുരു ആ വ്യക്തിയ്ക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നത്.
◘ഒരു ഗുരു എന്നത് ദിവ്യപ്രകാശത്തിന്‍റെ രൂപം തന്നെയാകുന്നു.
ഞങ്ങളെ പിന്തുടരുക
എല്ലാ ഉദ്ധരണികളും കാണുക ...