മായ
◘സമ്പൂർണ്ണ സൃഷ്ടിയിലും വ്യാപിച്ചിരിക്കുന്ന പൊരുൾ അഥവാ സാരാംശത്തെയാണ് മായ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
◘ഒരു ആത്മാവ്, മനസ്സിനെ ഉപകരണമാക്കിക്കൊണ്ട് മായയിലൂടെ നോക്കി കാണുമ്പോൾ, ഈ ലോകം മുൻപിൽ പ്രക്ഷേപിക്കപ്പെടുകയും അനന്തരം കാണപ്പെടുകയും ചെയ്യുന്നു. ഒരു ചിത്രപ്രക്ഷേപിണിയിലൂടെ ഒരു സിനിമ എങ്ങനെ സ്‌ക്രീനിൽ തെളിയുന്നുവോ, അതുപോലെ തന്നെ മനസ്സ് ഉപയോഗിച്ച് ഈ ലോകം നമ്മിലേയ്‌ക്ക് പ്രക്ഷേപണം ചെയ്യപ്പെടുന്നു.
◘മായ ഒരു മൂടുപടം ആയി പ്രവർത്തിക്കുകയും, പ്രകാശത്തിന്‍റെ അന്തർലീനമായ യാഥാർഥ്യത്തെ മറയ്ക്കുകയും ചെയ്യുന്നു.
◘ പ്രപഞ്ചസൃഷ്ടിയിൽ വൈവിധ്യം സൃഷ്ടിക്കുകയാണ് മായയുടെ ഉദ്ദേശ്യം. ഇക്കാരണത്താൽ, മായ ഇല്ലാത്ത പക്ഷം, എല്ലാം ദിവ്യപ്രകാശമായി കാണപ്പെടുകയും, മാത്രമല്ല, യാതൊരു വിധത്തിലുള്ള വൈവിധ്യം സാധ്യമാവുകയുമില്ല.
◘മായ അഥവാ ലോകം എന്നത് ഇന്ദ്രിയങ്ങളാൽ ഗ്രഹിക്കപെട്ട യാഥാർഥ്യവും, സമയത്താൽ ബന്ധിതവുമാണ്; നേരെമറിച്ച്, ദിവ്യപ്രകാശം എന്നത് പരിപൂർണ്ണമായ യാഥാർഥ്യവും കാലാതീതവും ആകുന്നു.
◘സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയിലൂടെ മായ മാറ്റങ്ങൾക്ക് വിധേയമാകുന്നു; എന്നാൽ ദിവ്യപ്രകാശം എന്നത് ശാശ്വതവും, മാറ്റമില്ലാതെ നിൽക്കുന്ന യാഥാർഥ്യവും ആകുന്നു.
◘ആത്മസാക്ഷാത്കാരത്തിനു മുൻപ്, മായ മാത്രം ദൃഷ്ടമാവുകയും, ദിവ്യപ്രകാശം യാഥാർത്ഥ്യം അല്ലെന്ന തോന്നൽ ഉളവാക്കുകയും ചെയ്യുന്നു. ഒരിക്കൽ ആത്മസാക്ഷാത്കാരം ലഭിച്ച് ദിവ്യപ്രകാശത്തെ കണ്ടുകഴിഞ്ഞാൽ, മായ യാഥാർത്ഥ്യം അല്ലാതായിത്തീരുന്നു. ഇക്കാരണത്താൽ, ആത്മസാക്ഷാത്കാരം ലഭിച്ച വ്യക്തികൾ, മായയെ മിഥ്യാബോധം എന്ന് വിളിക്കുന്നു.
ഗുണങ്ങൾ
◘മായയുടെ മൂന്ന് സവിശേഷ ഘടകങ്ങളുടെ വൈശിഷ്ട്യത്തെയാണ് ഗുണങ്ങൾ അഥവാ ത്രിഗുണങ്ങൾ എന്ന് പറയുന്നത്. അവയെ സത്വഗുണം, രജോഗുണം, തമോഗുണം എന്നാണ് വിളിക്കുന്നത്.
◘ഈ മൂന്ന് ഗുണങ്ങൾ, വ്യത്യസ്ത സമ്മിശ്രണത്തിലും അനുപാതത്തിലും, എല്ലാവരിലും, അത് കൂടാതെ, സമ്പൂർണ്ണ സൃഷ്ടിയിലുള്ള സകലതിലും സന്നിഹിതമാണ്.
◘അടിസ്ഥാന നിറങ്ങളായ ചുവപ്പ്, പച്ച, നീല എന്നിവയുടെ വ്യത്യസ്ത സമ്മിശ്രണങ്ങളിലും അളവുകളിലുമുള്ള മിശ്രിതം എങ്ങനെ മറ്റനവധി നിറങ്ങൾക്ക് കാരണമാകുന്നുവോ, അതേപോലെ, വ്യത്യസ്ത അനുപാതങ്ങളിലുള്ള ഗുണങ്ങളുടെ ഈ സങ്കലനവും വൈവിധ്യം സൃഷ്ടിക്കുന്നു.
◘സത്വഗുണം എന്നത് അറിവ്, സന്തുലിതാവസ്ഥ, മൈത്രി, വിശുദ്ധി, സർഗ്ഗവൈഭവം, സകാരാത്മകത, സമാധാനം, സദാചാരം, എന്നിവയുടെയെല്ലാം വൈശിഷ്ട്യങ്ങളാണ്.
◘രജോഗുണം എന്നത് അത്യുത്സാഹം, പ്രവർത്തനം, സ്വകേന്ദ്രീകൃതത്വം, എന്നിവയുടെ ഗുണങ്ങളാണ്.
◘താമോഗുണം എന്നത് അസന്തുലിതാവസ്ഥ, അവ്യവസ്ഥ, ഉത്കണ്ഠ, നിരുത്സാഹത, ഉദാസീനത, ഹിംസ, അജ്ഞത, നീട്ടിവയ്ക്കൽ, അലംഭാവം എന്നിവയുടെ ഗുണങ്ങളാണ്.
◘ഈ മൂന്ന് ഗുണങ്ങളുടെ, സംയുക്തമായ പ്രഭാവത്തിന്‍റെ, മൊത്തത്തിലുള്ള ഫലമായിട്ടാണ് ഒരു വ്യക്തിയുടെ അഥവാ ഒരു വസ്തുവിന്‍റെ സ്വഭാവം കാണപ്പെടുന്നത്. ഇക്കാരണത്താൽ, ഈ ഗുണങ്ങൾ നമ്മുടെ പെരുമാറ്റത്തിലും, ക്രമേണയുള്ള ജീവിത സാഹചര്യങ്ങളിലും ഒരു സുപ്രധാനമായ ഘടകമായി ഭവിക്കുകയും ചെയ്യുന്നു.
◘ദിവ്യപ്രകാശം മായയാൽ ബാധിക്കപ്പെടാത്തതിനാൽ, അതിനെ നിർഗുണം, അതായാത്, സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങൾക്ക് അതീതമായത് എന്നും അർത്ഥമാക്കുന്നു.
ഏകത്വം
◘ഈ പ്രപഞ്ചത്തിൽ നിലകൊള്ളുന്ന എല്ലാത്തിനെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഏകത്വം. ആത്മാവിനെ മറ്റൊരു ആത്മാവിലേയ്ക്കും, ഹൃദയത്തിനെ മറ്റൊരു ഹൃദയത്തിലേയ്ക്കും കോർത്തിണക്കുന്ന ഒരു കണ്ണിയാണ് അത്.
◘വൈവിധ്യമാർന്ന സൃഷ്ടിയുടെ ഇടയിൽ ദിവ്യപ്രകാശത്തെ കാണുന്നതാണ് ഏകത്വം.
◘സചേതനവും, നിർജ്ജീവവുമായിട്ടുള്ള എല്ലാം, ദിവ്യപ്രകാശം എന്ന ഒരേ സ്രോതസ്സിൽ നിന്നുമാണ് വന്നിരിക്കുന്നത് എന്ന തിരിച്ചറിവാണ് ഏകത്വം.
◘ഏകത്വത്തിന്‍റെ അവസ്ഥയിൽ നമ്മൾ മായയ്ക്കും അതീതമായി പോകുന്നു.
◘ഏകത്വം നാനാത്വത്തിൽ ഒരുമ കൊണ്ടുവരുന്നു.
◘ഏകത്വം എന്നാൽ ശാരീരികം, മാനസികം, ബൗദ്ധികം, വൈകാരികം, പിന്നെ ആദ്ധ്യാത്മികം, എന്നിങ്ങനെ നമ്മുടെ സാധനയുടെ എല്ലാ തലങ്ങളുമായും ഏകീകരിച്ച് ജീവിക്കുക എന്നും അർത്ഥമാക്കുന്നു. ഈ ഏകത്വം ആണ് യോഗയ്ക്ക് കാരണമായി ഭവിക്കുന്നത്.
ഞങ്ങളെ പിന്തുടരുക
എല്ലാ ഉദ്ധരണികളും കാണുക ...