ആത്മാർത്ഥനായ ഓരോ ആത്മീയാന്വേഷകനും ഒരു ആത്മീയ കലണ്ടർ പിന്തുടരണമെന്ന് ശുപാർശ ചെയ്യുന്നു. ഇത് സാധകനെ തയ്യാറാക്കുന്നതിനും, ധ്യാനം ചെയ്യുവാൻ മുൻകൂട്ടി, തയ്യാറെടുക്കുന്നതിനും, കൂടാതെ പ്രത്യേക അവസരങ്ങൾ ആചരിക്കുന്നതിനും സഹായിക്കുന്നു.
എല്ലാവർക്കും ധ്യാനം ചെയ്യുന്നതിനുള്ള കഴിവുണ്ട്. പക്ഷേ, ഓരോരുത്തർക്കും അത് ചെയ്യുവാനുള്ള സ്വയം പ്രചോദനം ഉണ്ടായിരിക്കണം. സ്വയം പ്രചോദനം എന്നത്, നമുക്ക് കാര്യങ്ങൾ നിർവ്വഹിക്കുന്നതിനും, കൈവരിക്കുന്നതിനും, അനുഭവിക്കുന്നതിനും, അനന്തരം ആത്മസാക്ഷാത്കാരം ലഭിക്കുന്നതിനും വേണ്ടി നമ്മെ പ്രേരിപ്പിക്കുന്ന ഒരു ശക്തിയാണ്.
— ദേവാത്മാനന്ദ ശ൦ബല
ആത്മീയ വളർച്ചയ്ക്ക് നിങ്ങളുടെ പ്രഥമപരിഗണന നൽകുക.
— ദേവാത്മാനന്ദ ശ൦ബല
വിശേഷ ദിവസങ്ങളിൽ ധ്യാനിക്കുന്നത് നമ്മുടെ സാധനയ്ക്ക് കൂടുതൽ പ്രയോജനവും ഫലപ്രാപ്തിയും നൽകുന്നു. അത്തരം അവസരങ്ങളിൽ, നമുക്ക് പ്രത്യേക ഊർജ്ജങ്ങൾ സമൃദ്ധമായി ലഭിക്കുന്നു, അത്, ധ്യാനാവസ്ഥയിലേയ്ക്ക് എളുപ്പത്തിൽ പ്രവേശിക്കുവാൻ സഹായിക്കും, മാത്രമല്ല, നമ്മുടെ കൂടുതൽ കർമ്മങ്ങളെ എരിയിച്ചില്ലാതാക്കുന്നതിനും ഇത് നമ്മെ സഹായിക്കുന്നു.
ഈ ദിനങ്ങളുമായി നാം ശരിയായ രീതിയിൽ പൊരുത്തപ്പെട്ടുകൊണ്ട് ധ്യാനിക്കുകയാണെങ്കിൽ, ഏറ്റവും കുറഞ്ഞ പ്രയത്നത്തിലൂടെ വലിയ പുരോഗതി കൈവരിക്കുവാൻ സാധിക്കും. ഗുരു, ഋഷിവര്യന്മാർ, സിദ്ധന്മാർ എന്നിവരിൽ നിന്ന് ധാരാളം സഹായം നമുക്ക് ലഭിക്കും. അവരുടെ പ്രത്യേകമായ അനുഗ്രഹങ്ങളാലും സവിശേഷമായ ഊർജ്ജങ്ങളാലും, പല പ്രതിബന്ധങ്ങളും അനായാസേന തരണം ചെയ്യുവാൻ നമുക്ക് സാധിക്കും. പരിവർത്തനത്തിന്‍റെയും ആത്മസാക്ഷാത്കാരത്തിന്‍റെയും ലക്ഷ്യത്തിലേയ്ക്ക് അത് നമ്മെ അടുപ്പിക്കും.
വിശേഷ ദിവസങ്ങളിൽ ധ്യാനിക്കുന്നത് നമ്മുടെ സാധനയ്ക്ക് കൂടുതൽ പ്രയോജനവും ഫലപ്രാപ്തിയും നൽകുന്നു. അത്തരം അവസരങ്ങളിൽ, നമുക്ക് പ്രത്യേക ഊർജ്ജങ്ങൾ സമൃദ്ധമായി ലഭിക്കുന്നു, അത്, ധ്യാനാവസ്ഥയിലേയ്ക്ക് എളുപ്പത്തിൽ പ്രവേശിക്കുവാൻ സഹായിക്കും, മാത്രമല്ല, നമ്മുടെ കൂടുതൽ കർമ്മങ്ങളെ എരിയിച്ചില്ലാതാക്കുന്നതിനും ഇത് നമ്മെ സഹായിക്കുന്നു.
ഉദാഹരണത്തിന്, വിശേഷ ദിവസങ്ങളായ രഥസപ്തമി, മഹാശിവരാത്രി, അക്ഷയ തൃതീയ, ഗുരുപൂർണ്ണിമ, ഋഷി പഞ്ചമി, നവരാത്രി, മഹർഷിമാരുടെ ജന്മദിനങ്ങൾ, ഗ്രഹണങ്ങൾ, ആഷാഢ മാസത്തിന്‍റെയും ശൂന്യ മാസത്തിന്‍റെയും മുഴുവൻ കാലം എന്നിവയെല്ലാം അതിശക്തമാണ്.
ഞങ്ങളെ പിന്തുടരുക
എല്ലാ ഉദ്ധരണികളും കാണുക ...