ശംബല
ശംബല എന്നത് ഒരു കാല്പനികകഥയല്ല. അത് ദിവ്യപ്രകാശത്തിന്‍റെ ഒരു വിശുദ്ധനഗരം ആണ്. രണ്ടാം മന്വന്തരത്തിലാണ് ഇത് രൂപപ്പെട്ടത്. ശംബല നമ്മുടെ ഭൂമിയുടെ തന്നെ ഒരു ഭാഗമാണ്, പക്ഷേ, നഗ്നനേത്രങ്ങൾക്ക് അദൃശ്യമായിട്ടിരിക്കുന്ന ഒരു സൂക്ഷ്മതലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആര്യവർത്ത താഴ്‌വരയിൽ, കരയോടുകൂടിയ, ചലിക്കുന്ന ഒരു പ്രകാശഗോളത്തിന്‍റെ രൂപത്തിലാണ് അത് നിലകൊള്ളുന്നത്. മുൻപ് അത് ഗോബി മരുഭൂമിയിൽ ആയിരുന്നു, ഇപ്പോൾ അത് ഭൂട്ടാൻ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.
ശംബല നഗരം പ്രാഥമികമായി ഋഷിവര്യന്മാർക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതായിരുന്നു; പക്ഷേ, പിന്നീട്, വിവിധ ഉദ്ദേശ്യങ്ങൾക്കായി അവതാരങ്ങൾ, ആരാധനാമൂർത്തികൾ, വിശിഷ്ടരായ ആത്മാക്കൾ എന്നിവരെല്ലാം ശംബലയിലേയ്ക്ക് ക്ഷണിക്കപ്പെട്ടു. ഈ പുണ്യസ്ഥലത്തിന്‍റെ സൃഷ്ടിയ്ക്ക് ശേഷം, ഇവിടെ സ്ഥിരമായി വസിക്കുന്നതിന് വേണ്ടി, മാർക്കണ്ഡേയ മഹർഷി, അനവധി ഋഷിവര്യന്മാരെ നയിച്ചിട്ടുണ്ട്. ശംബലയിലെ ആളുകളെ നയിക്കുന്നതിന് വേണ്ടി ഭരണാധികാരികളെ തിരഞ്ഞെടുക്കേണ്ടിയിരുന്നു. മഹാന്മാരായ ആത്മാക്കളാണ് ശംബലയിലെ ഭരണാധികാരികളായി തിരഞ്ഞെടുക്കപ്പെട്ടത്. ശംബലയിലെ മൈത്രേയർ എന്നാണ് അവരെ വിളിച്ചിരുന്നത്. ശംബലയിൽ ഏകദേശം അഞ്ചോ ആറോ മൈത്രേയരുണ്ട്. ഇതിൽ ശംബലയിലെ രാജാവായ ഭഗവാൻ മൈത്രേയനും ഭഗവാൻ കൽക്കിയും ഉൾപ്പെടുന്നു. ഭഗവാൻ കൽക്കി ശംബലയിലെ ഏറ്റവും ഉയർന്ന മൈത്രേയനാണ്, മാത്രമല്ല, അദ്ദേഹം, തന്‍റെ ഊർജ്ജങ്ങളെ ഉൾക്കൊള്ളുവാൻ കഴിയുന്ന ആളുകളെ നയിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ഭൂമി ഉൾപ്പെടെയുള്ള വിവിധ ലോകങ്ങളുമായി ബന്ധപ്പെട്ട ജോലിയാണ് മൈത്രേയർക്ക് നൽകിയിരിക്കുന്നത്.
ശംബല ഒരു മതത്തിലും പെടുന്നില്ല. ഈ ലോകത്തിൽ ജീവിച്ചുകൊണ്ട് തന്നെ നമുക്ക് ശംബല നിവാസികളാകാം. കൂടുതൽ ആളുകൾ പരിവർത്തിക്കുന്നതോടുകൂടി, ശംബലയും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള അതിർത്തികൾ ചെറുതാകും. സമസ്ത ലോകവും, ഒരു സുവർണ്ണ കാലഘട്ടത്തിലേയ്ക്ക് വഴിയൊരുക്കുന്ന, ഒരു ശംബല ആയിമാറും. സത്യയുഗത്തിൽ, അഖില ഭൂമിയും ശംബല ആയിത്തീരും.
അതിന്‍റെ സൃഷ്ടിയുടെ പിന്നിലെ കഥ
മാർക്കണ്ഡേയ മഹർഷി പ്രളയത്തിൽ നിന്നും രക്ഷപ്പെട്ടത് ഭഗവാൻ ശിവൻ നൽകിയ ഒരു വരം കൊണ്ടാണ്. നമ്മുടെ ജലം നിറഞ്ഞ ഭൂമിയിൽ, സഹസ്രാബ്ദം അന്ധകാരത്തിൽ കഴിഞ്ഞതിന് ശേഷം, ഒരു നാൾ മാർക്കണ്ഡേയ മഹർഷി, ജലത്തിലൂടെ ഒഴുകുന്ന ഒരു ഇലയിൽ, നീല നിറമുള്ള ഒരു ശിശു പൊങ്ങിക്കിടക്കുന്നത് കണ്ടു. തത്ക്ഷണം, ആ ശിശുവിനെക്കുറിച്ചുള്ള അറിവ് അദ്ദേഹത്തിൽ ഉദിച്ചു. അത് മറ്റാരുമല്ല, ഭഗവാൻ വിഷ്ണു തന്നെയായിരുന്നു. ഭഗവാൻ വിഷ്ണു അദ്ദേഹത്തിന്‍റെ വിശ്വരൂപത്തിൽ മാർക്കണ്ഡേയ മഹർഷിയുടെ മുൻപിൽ പ്രത്യക്ഷപ്പെടുകയും; ആ സ്ഥലത്തുള്ള വെള്ളം പിൻവലിയുമെന്നും, താമസിയാതെ അവിടെ ഒരു ഭൂമി രൂപപ്പെടുമെന്നുമുള്ള നിർദ്ദേശവും അദ്ദേഹത്തിന് നൽകി. നീല നിറമുള്ള കുഞ്ഞിന്‍റെ (ശ്യാമബാല) വെളിപാടിന്‍റെ സ്മരണയ്ക്കായി, വെള്ളം പിൻവലിഞ്ഞ ആ ഭൂമിയ്ക്ക് ശ്യാമബാല ദ്വീപ് എന്ന പേരിട്ടു. കാലക്രമേണ, ആ നഗരം ശംബല എന്ന് അറിയപ്പെടുവാൻ തുടങ്ങി.
ശംബലയുടെ സവിശേഷത
സ്നേഹവും ഏകത്വവും ശംബലയിൽ ഉടനീളം നിലനിൽക്കുന്നു. ശംബലയിലെ പൗരന്മാർ പ്രകാശം വഹിക്കുന്നു. അവരുടെ ചാലകശക്തിയായ ദിവ്യപ്രകാശം, അവരുടെ ദിനചര്യകൾ ചെയ്യുന്നതിനായി അവരെ നയിക്കുന്നു. അവർ ശംബലയിലെ നിയമങ്ങളും തത്ത്വങ്ങളും കർമ്മോദ്യുക്തരായി പിന്തുടരുന്നു. ശംബലയിൽ "സ്നേഹമില്ലായ്യ്മ" എന്ന ഒന്നില്ല. ഓരോ മുക്കിലും മൂലയിലും സ്നേഹം മാത്രം നിറഞ്ഞിരിക്കുന്നു. അവിടത്തെ ആളുകൾ പുലർത്തുന്ന ഏകത്വം ആണ് ശംബലയുടെ സവിശേഷത. അവർ വളരെ ജ്ഞാനികളും, ശക്തരും, ഉയർന്ന സർഗ്ഗാത്മകത ഉള്ളവരും, മാത്രമല്ല, ലോകത്തെ സഹായിക്കുവാൻ സദാ സന്നദ്ധരുമായിട്ടുള്ള ആളുകളാണ്. അവർ യുവത്വവും സൗന്ദര്യവും ഉള്ളവരാണെന്ന് വിശ്വസിക്കപ്പെടുന്നു. ശംബല നഗരം സുവർണ്ണ നിറത്തിലാണെന്ന് പറയപ്പെടുന്നു, അതുപോലെ തന്നെ, അവിടെ താമസിക്കുന്ന ആളുകളും. ഈ നഗരം, യാതൊരുതരത്തിലുള്ള നിഷേധാത്മകതയുമില്ലാത്ത, സമ്പൂർണ്ണമാതൃകാ നഗരമായി കണക്കാക്കപ്പെടുന്നു. അതിന്‍റെ ശക്തമായ സംരക്ഷണവലയം മൂലം, നിഷേധാത്മകതയുടെ ഒരു കണിക പോലും ശംബലയ്ക്ക് സമീപം പോകുവാൻ സാധ്യമല്ല.
ആത്മസാക്ഷാത്കാരം ലഭിച്ചവർക്കായി ശംബലയിലെ വാതിലുകൾ തുറന്നിരിക്കുന്നു. എല്ലാ ചിരഞ്ജീവികളുടെയും അഥവാ മരണം ഇല്ലാത്തവരുടെയും മന്ദിരമാണത്. കൈലാസം, ശംബലയിലേയ്ക്കുള്ള പ്രവേശനകവാടമാണെന്ന് ചില ആളുകൾ വിശ്വസിക്കുന്നു. പവിത്രമായ ഈ ഊർജ്ജങ്ങളെ പ്രാപ്യമാക്കുന്നതിന് വേണ്ടി, നിരവധി ടിബറ്റുകാർ, തങ്ങളുടെ പ്രദക്ഷിണ വേളയിൽ, തുടർച്ചയായി, ‘ഓം മണി പത്മേ ഹം' ജപിക്കുന്നതായി കാണപ്പെടുമായിരുന്നു.
ശംബലയിലേയ്ക്കുള്ള പ്രവേശനം
പണ്ഡിതരും ആത്മീയരുമായിട്ടുള്ള ആളുകൾ ഏറ്റവും കൂടുതൽ ഗവേഷണം നടത്തിയ വിഷയങ്ങളിൽ ഒന്ന് ശംബലയിലേയ്ക്കുള്ള പ്രവേശന സാധ്യതകളെക്കുറിച്ചാണ്. ഭൂമിയിലെ ജീവിതം അഭിവൃദ്ധിപ്പെട്ടു, അതേപോലെ തന്നെ അധാർമ്മികതയും നടമാടിക്കൊണ്ടിരുന്നു. അങ്ങനെ, ശംബല, സാവകാശം, സാധാരണക്കാർക്ക് അപ്രാപ്യമായിത്തീർന്നു. പ്രകാശത്തിന്‍റെയും ഊർജ്ജങ്ങളുടെതുമായ സംരക്ഷണത്തിന്‍റെ അനവധി പാളികൾ ശംബലയ്ക്ക് ചുറ്റും രൂപപ്പെട്ടു. ആർക്കും പ്രവേശിക്കുവാൻ കഴിയാതെ, അത് എന്നന്നേയ്ക്കുമായി അടച്ചിരിക്കുന്നു എന്നല്ല അതിന്‍റെ അർത്ഥം. ഒരു വ്യക്തി എല്ലാ തലങ്ങളിലും ശുദ്ധത കൈവരിക്കുമ്പോൾ, ആ വ്യക്തി ശംബലയിൽ പ്രവേശിക്കുന്നതിന് യോഗ്യനാകുന്നു. ഈശ്വരനിൽ നിന്നുള്ള ഒരു ആവശ്യമോ വിളിയോ ഉണ്ടാകുന്നതുവരെ ഒരാൾക്ക് ഭൗതികമായിട്ടോ സൂക്ഷ്മമായിട്ടോ ശംബലയിൽ പ്രവേശിക്കുവാൻ സാധിക്കുകയില്ല എന്നതും സത്യമാണ്. ആകസ്മികമായ പ്രവേശനങ്ങൾ സാധ്യമല്ല. നിയമങ്ങൾ കർശനമാണ്, കവാടങ്ങൾ ഉറച്ചതാണ്.
ശംബല ഒരു മതത്തിലും പെടുന്നില്ല. ഈ ലോകത്തിൽ ജീവിച്ചുകൊണ്ട് തന്നെ നമുക്ക് ശംബല നിവാസികളാകാം. കൂടുതൽ ആളുകൾ പരിവർത്തിക്കുന്നതോടുകൂടി, ശംബലയും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള അതിർത്തികൾ ചെറുതാകും. സമസ്ത ലോകവും, ഒരു സുവർണ്ണ കാലഘട്ടത്തിലേയ്ക്ക് വഴിയൊരുക്കുന്ന, ഒരു ശംബല ആയിമാറും. സത്യയുഗത്തിൽ, അഖില ഭൂമിയും ശംബല ആയിത്തീരും.
ഞങ്ങളെ പിന്തുടരുക
എല്ലാ ഉദ്ധരണികളും കാണുക ...