+91 90712 92315 | contact@brahmarishishermitage.org | Find Us
അത്യുത്‌കൃഷ്ടമായ ആദ്ധ്യാത്മികതയുടെ ശക്തിയെ അനുഭവിച്ചറിയുക
ബ്രഹ്മഋഷീസ് ഹെർമിറ്റേജ്
Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis 
                    Divine Soul Guru
Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis 
                    Divine Soul Guru
സൂര്യനമസ്കാരം | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

സൂര്യനമസ്കാരം

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

പ്രാണശക്തിയുടെ പ്രധാനപ്പെട്ട സ്രോതസ്സാണ് സൂര്യൻ - ജീവന്‍റെ തന്നെ ഉറവിടം. പ്രാണശക്തിയെ ധാരാളമായി നമ്മുടെ ശരീരത്തിലേയ്ക്ക് സ്വാംശീകരിച്ച്, പ്രവഹിപ്പിക്കുവാൻ വേണ്ടി രൂപീകരിച്ച ഒരു യോഗാഭ്യാസം ആണ് സൂര്യനമസ്കാരം അഥവാ സൂര്യവന്ദനം. ഇത് നമ്മുടെ ശരീരത്തെ, ഊർജ്ജങ്ങളുടെ ഒരു ഉത്തമ സ്വീകർത്താവ് ആക്കിത്തീർക്കുന്നു. ഗുരുകുലങ്ങളിൽ, ആരംഭത്തിൽ, വെറും യോഗാസനങ്ങളും സൂര്യനമസ്കാരങ്ങളും മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ, കാരണം, ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാകുവാൻ, ആരോഗ്യമുള്ള ഒരു ശരീരം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

സൂര്യനമസ്‍കാരത്തിൽ പന്ത്രണ്ട് ആസനകൾ ആണുള്ളത്. ഒരു ശാരീരിക വ്യായാമത്തിലുപരി; മുറപ്രകാരം, പൂർണ്ണ ശ്രദ്ധയോടുകൂടി ചെയ്യപ്പെടേണ്ട, ശ്വാസം അകത്തേയ്‌ക്കെടുക്കൽ, ശ്വാസം പുറത്തേയ്ക്ക് വിടൽ എന്നിവ രണ്ടും ഉൾപ്പെട്ടിരിക്കുന്ന അതിശക്തിമത്തായിട്ടുള്ള ഒരു ക്രിയയാണിത്. ഇത് നമ്മുടെ സമ്പൂർണ്ണ നാഡി വ്യവസ്ഥയെ നവീകരിക്കുന്നു - ശാരീരികവും, സൂക്ഷ്മവും. ഇത് ഭൗതിക ശരീരം, പ്രാണശരീരം, മാനസിക ശരീരം എന്നിവയ്‌ക്കെല്ലാം മൊത്തത്തിൽ പുതുജീവൻ നൽകുന്നു. പതിവായും ഫലവത്തായിട്ടുമുള്ള സൂര്യനമസ്കാരത്തിന്‍റെ അഭ്യാസം, നമ്മുടെ എല്ലാ ആരോഗ്യപ്രശ്നങ്ങളെയും പരിഹരിക്കുകയും, മാത്രമല്ല, ദിവസേനയുള്ള നമ്മുടെ ധ്യാനത്തെ വളരെയധികം പിന്തുണയ്ക്കുകയും ചെയ്യുന്നു.

അഭ്യാസം

ഒരു ദിവസത്തിൽ കുറഞ്ഞത് പതിമൂന്ന് തവണ ഇത് ചെയ്യാവുന്നതാണ്. ഒരാൾക്ക് ക്രമേണ തവണകളുടെ എണ്ണം കൂട്ടാവുന്നതാണ്. ഓരോ ദിവസവും നൂറ്റിയെട്ട് തവണ സൂര്യനമസ്കാരം ചെയ്യുന്ന ഒരാൾ എല്ലാതരത്തിലുള്ള അസുഖങ്ങളിൽ നിന്നും മുക്തനായിരിക്കും എന്ന് സിദ്ധന്മാർ വിശ്വസിക്കുന്നു. ശരീരവ്യവസ്ഥയിൽ ആവശ്യമായ ഊർജ്ജങ്ങളെ ഉണ്ടാക്കുന്നതിനു വേണ്ടി, ഓരോ തവണ ചെയ്യുന്നതിന് മുൻപായി ഒരാൾക്ക് "ഓം" എന്ന മന്ത്രം ഉരുവിടാവുന്നതാണ്.

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ആര്

എട്ട് വയസ്സിന് മുകളിലുള്ള ആർക്കും.

എവിടെ

വീടിനകത്തോ പുറത്തോ.

എപ്പോൾ

ദിവസത്തിന്‍റെ ഏത് സമയത്തും. അതിരാവിലെയാണ് ഉത്തമം.

പ്രയോജനങ്ങൾ

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

പതിവായും ശരിയായിട്ടുമുള്ള സൂര്യനമസ്കാരത്തിന്‍റെ അഭ്യാസം, താഴെപ്പറയുന്ന ഫലങ്ങൾ നൽകുന്നു:

സന്ധികൾ, നട്ടെല്ല്, നാഡിസംബന്ധമായിട്ടുള്ള ആരോഗ്യപ്രശ്നങ്ങളെല്ലാം ശരിയാക്കുന്നു.

ആയുസ്സ് വർദ്ധിപ്പിക്കുന്നു.

ആത്മവിശ്വാസത്തെയും ശുഭാപ്തിവിശ്വാസത്തെയും വർദ്ധിപ്പിക്കുന്നു.

ശ്വസനം സംബന്ധിച്ച പ്രശ്നങ്ങളെ ക്രമീകരിക്കുന്നു.

പ്രാണമയകോശം ശക്തമായിത്തീരുന്നു.

ശരീരത്തിന്‍റെ ഗ്രന്ഥികളെല്ലാം ഉത്തേജിപ്പിക്കപ്പെടുന്നു.

വായന തുടരുക ...

ചക്രങ്ങളെല്ലാം ഉത്തേജിപ്പിക്കപ്പെടുന്നു.

രക്തത്തിന്‍റെ ഒഴുക്ക് ക്രമീകരിക്കപ്പെടുകയും, അങ്ങനെ നമ്മുടെ ഹൃദയാരോഗ്യത്തെ നിലനിർത്തുന്നതിന് അത് സഹായകമാവുകയും ചെയ്യുന്നു.

തേജോവലയത്തെ ശക്തിപ്പെടുത്തുന്നു. മുഖത്തിന് തിളക്കം ഉണ്ടാക്കുന്നു.

സമ്മർദ്ദത്തിന്‍റെ അളവുകളെ കുറയ്ക്കുന്നു.

സർഗ്ഗശേഷി, വിവേചനശക്തി, ബുദ്ധിപരമായിട്ടുള്ള കഴിവുകൾ എന്നിവയെ വർദ്ധിപ്പിക്കുന്നു.

ശരീരത്തിന് സ്വാസ്ഥ്യം ഉണ്ടാക്കുകയും, മെയ്‌വഴക്കം കൂട്ടുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കുവാൻ സഹായിക്കുന്നു.

മാർഗ്ഗനിർദ്ദേശകരേഖകൾ

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ഉദരം ഒഴിഞ്ഞിരിക്കുകയാണെങ്കിൽ, ഒരു ദിവസത്തിൽ ഏത് നേരത്തും ഒരാൾക്ക് സൂര്യനമസ്കാരം അഭ്യസിക്കാവുന്നതാണ്. എങ്കിലും, അതിരാവിലെ, സൂര്യോദയത്തിന്‍റെ വേളയിൽ, ഉദരം ഒഴിഞ്ഞിരിക്കുന്ന അവസ്ഥയിൽ ഇത് അഭ്യസിക്കുന്നതാണ് ഉചിതം. അല്ലാത്തപക്ഷം, ഭക്ഷണം കഴിഞ്ഞ് മൂന്ന് മണിക്കൂറുകൾക്ക് ശേഷമോ അഥവാ ജലപാനം കഴിഞ്ഞ് അര മുതൽ ഒരു മണിക്കൂറിന് ശേഷമോ ഇത് അഭ്യസിക്കേണ്ടതാണ്.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ കിഴക്ക് ദിശയെ അഭിമുഖീകരിച്ചുകൊണ്ടും, മദ്ധ്യാഹ്നം മുതൽ സൂര്യാസ്തമയം വരെ വടക്ക് ദിശയെ അഭിമുഖീകരിച്ചുകൊണ്ടുമാണ് ഒരാൾ സൂര്യനമസ്കാരം അഭ്യസിക്കേണ്ടത്. സൂര്യാസ്തമയം കഴിഞ്ഞ ശേഷം സൂര്യനമസ്കാരം അഭ്യസിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

നമ്മൾ വീടിനകത്തോ അല്ലെങ്കിൽ തുറസ്സായ ഒരു സ്ഥലത്തോ ഇത് അഭ്യസിക്കുകയാണെങ്കിലും ഒരേ അളവിലുള്ള പ്രാണശക്തി തന്നെയാണ് നമുക്ക് ലഭിക്കുക.

ഒരിക്കൽ ഈ അഭ്യാസം പൂർത്തിയാക്കി കഴിഞ്ഞാൽ, ഒരു തൂവാല കൊണ്ട് നിങ്ങളുടെ വിയർപ്പിനെ തുടയ്ക്കാതിരിക്കുകയാണ് നല്ലത്; പകരം, അതിനെ സ്വയം ഉണങ്ങി പോകുവാൻ അനുവദിക്കുക.

സൂര്യനമസ്കാരം കഴിഞ്ഞ്, പതിനഞ്ച് മിനിറ്റിന്‍റെ ഇടവേളയ്ക്ക് ശേഷം ഒരാൾക്ക് വെള്ളം കുടിക്കാവുന്നതാണ്.

കുളിക്കുന്നതിന് മുൻപ് നാൽപ്പത്തിയഞ്ച് മിനിറ്റുകളുടെ ഒരു സമയവേള നൽകുവാൻ ശക്തമായി നിർദ്ദേശിക്കുന്നു.

⚠️ ഹൃദയം, ശ്വാസകോശങ്ങൾ, വൃക്കകൾ, മസ്തിഷ്‌കം, നട്ടെല്ല്, മുതലായ അവയവങ്ങൾക്ക് പ്രശ്നങ്ങളുള്ളവർ, രക്ത സമ്മർദ്ദമുള്ളവർ; അതേപോലെ തന്നെ, ഗർഭിണികൾ, മുല ചുരത്തുന്ന അമ്മമാർ, കൂടാതെ സമീപകാലത്ത് ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയകൾ ഉണ്ടായിട്ടുള്ളവർ - ഇവരെല്ലാവരും ഈ അഭ്യാസം ആരംഭിക്കുന്നതിന് മുൻപായി ഒരു വൈദ്യനെ കാണേണ്ടതുണ്ട്.

ശരിയായ യോഗനിലകൾക്കും ആരോഗ്യകരമായിട്ടുള്ള നേട്ടങ്ങൾക്കും, അനുഭവജ്ഞനായിട്ടുള്ള ഒരു യോഗാഭ്യാസിയിൽ നിന്നും സൂര്യനമസ്കാരം പഠിക്കുന്നതാണ് ഉചിതം.

ബന്ധപ്പെട്ട വിഡിയോകൾ