സിദ്ധന്മാർ
'ജ്ഞാനോദയത്തിന്‍റെയും' അപ്പുറത്തേയ്ക്ക് സഞ്ചരിക്കുന്ന, വിമോചിതരും, ഉത്തമരായ യോഗാത്മദർശകരും, ആദ്ധ്യാത്മിക ശാസ്ത്രജ്ഞരും ആയിട്ടുള്ളവരാണ് സിദ്ധന്മാർ. അവർ രാസവാദശാസ്ത്രഞ്ജരും കൂടിയാണ്. അവർ, ഋഷിവര്യന്മാരെ പോലെ, സവിശേഷമായ ഒരു ശ്രേണിയിൽ പെടുന്നവരാണ്.
യോഗ, തന്ത്രം, ജ്യോതിഷശാസ്ത്രം, രാസവാദശാസ്ത്രം, ആയോധനകലകൾ, 'വർമലോജി' ഉൾപ്പെടെയുള്ള വൈദ്യശാസ്ത്രം എന്നീ മേഖലകളിലൂടെയെല്ലാം സിദ്ധന്മാർ മനുഷ്യരാശിയ്ക്ക് ധാരാളമായി സംഭാവന ചെയ്തിട്ടുണ്ട്.
അറുപത്തിനാല് മുഖ്യ സിദ്ധികളും മഹച്ഛക്തികളും ഉണ്ട്. എല്ലാ സിദ്ധന്മാർക്കും അഷ്ടമസിദ്ധികൾ കൈവശമുണ്ട് - എട്ട് പ്രമുഖ സിദ്ധികൾ അഥവാ മഹച്ഛക്തികൾ. ഊർജ്ജതലത്തിലാണ് സിദ്ധന്മാർ പ്രവർത്തിക്കുന്നത്. അടിസ്ഥാനപരമായി, അറുപത്തിനാല് സിദ്ധികളും നേടിയ പതിനെട്ട് മഹാസിദ്ധന്മാരുണ്ട്. മനുഷ്യകുലത്തെ സഹായിക്കുക എന്ന ഏക ഉദ്ദേശ്യത്തോടുകൂടിയാണ് അവർ അവരുടെ മഹച്ഛക്തികൾ ഉപയോഗിക്കുന്നത്. ഈ സിദ്ധന്മാരെല്ലാം സൂക്ഷ്മതലത്തിൽ പ്രാപ്യമാണ്, ഏതൊരാൾക്കും ആദ്ധ്യാത്മിക പുരോഗതിയ്ക്ക് വേണ്ടി അവരെ സമീപിക്കാം.
പതിനെട്ട് മഹാസിദ്ധന്മാർ : നന്ദിദേവർ, അഗസ്ത്യർ, പതഞ്‌ജലി, തിരുമൂലർ, കലങ്കിനാഥർ, ഭോഗനാഥർ, കൊങ്കണർ, കാഗപുജണ്ടർ, ഗൊരക്കർ, പുലിപ്പാണി, സട്ടൈമുനി, കമലമുനി, രാമദേവർ, ഇടയ്ക്കാടർ സിദ്ധർ, മച്ചമുനി, കരുവൂരാർ, പാമ്പാട്ടി സിദ്ധർ , കുദംബൈ സിദ്ധർ.
ഞങ്ങളെ പിന്തുടരുക
എല്ലാ ഉദ്ധരണികളും കാണുക ...