ശ്രീ ദേവാത്മാനന്ദ ശംബല
ജ്ഞാനോദയം ലഭിച്ച ഒരു ആചാര്യനും ഒരു ആത്മീയ ഗുരുവുമാണ് ദേവാത്മാനന്ദ ശംബല. അദ്ദേഹം ഇപ്പോൾ ഋഷിവര്യന്മാരുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു; ആത്മീയ വിജ്ഞാനം പ്രചരിപ്പിച്ച്, സപ്തഋഷികളുടെയും സിദ്ധന്മാരുടെയും ദൈവീക പാതയിൽ, ആത്മാർത്ഥരായ സാധകർക്ക്, ധ്യാനത്തിലൂടെയും സകാരാത്മകതയുടെ വിദ്യകളിലൂടെയും മാർഗ്ഗദർശനം നൽകിക്കൊണ്ടിരിക്കുന്നു.
ആദ്യകാലവും വ്യക്തിജീവിതവും
ഭഗവാൻ ശിവനോടുള്ള ഭക്ത മാർക്കണ്ഡേയന്‍റെ അചഞ്ചലമായ ഭക്തി, പിൽക്കാലത്ത്, എങ്ങനെ അദ്ദേഹത്തിന് ചിരഞ്ജീവിത്വം കൈവരിക്കുന്നതിനും ബ്രഹ്മഋഷി ആയിത്തീരുന്നതിനും സഹായിച്ചുവെന്നുമുള്ള കഥ, അദ്ദേഹത്തിന്‍റെ മാതാവ് വിവരിച്ച് കൊടുത്തപ്പോൾ, ഇളംപ്രായത്തിൽ, ഏഴാമത്തെ വയസ്സിൽ, അദ്ദേഹത്തിന്‍റെ ആത്മീയാന്വേഷണം ആരംഭിച്ചു. മാർക്കണ്ഡേയ മഹർഷിയെക്കുറിച്ച്, അദ്ദേഹത്തിന്‍റെ അമ്മ നൽകിയ ഈ കഥയുടെ വിവരണം, അദ്ദേഹത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തി. മാർക്കണ്ഡേയരെക്കുറിച്ചുള്ള ഗാഢമായ മനനം അദ്ദേഹത്തിന്‍റെ ആത്മീയ യാത്രയുടെ തുടക്കം കുറിച്ചു. ദേവാത്മാനന്ദ ശംബലയുടെ അമ്മ പ്രചോദനത്തിന്‍റെയും പ്രോത്സാഹനത്തിന്‍റെയും സ്ഥായിയായ ഒരു ഉറവിടം ആയിരുന്നു; എന്തെന്നാൽ, എല്ലാ ആത്മീയ കാര്യങ്ങളിലും അമ്മ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു. ദിനംപ്രതി, ഈശ്വരനോടും ഋഷിവര്യന്മാരോടുമുള്ള അദ്ദേഹത്തിന്‍റെ ഔൽസുക്യവും വർദ്ധിച്ചു.
ഐടി വ്യവസായത്തിലെ ജോലിയും, സന്തുഷ്ടവും സംതൃപ്തവുമായ കുടുംബത്തോടുമൊപ്പം അദ്ദേഹം സാധാരണ ജീവിതം നയിച്ചുവെങ്കിലും, ആത്മീയത പിന്തുടരുന്നതിനോടും, ഈശ്വരനുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നതിനുമായിട്ടുള്ള അദ്ദേഹത്തിന്‍റെ താത്പര്യങ്ങളും, കാലത്തിനനുസരിച്ച്, ആനുപാതികമായി വളർന്നു.
സപ്തഋഷികളിൽ നിന്നും സിദ്ധന്മാരിൽ നിന്നും ഉണ്ടായ വിളിയുടെ പ്രതികരണത്തിന്‍റെ ഭാഗമായി, രണ്ടായിരത്തി പതിനാലിൽ, ദേവാത്മാനന്ദ ശംബല ബ്രഹ്മഋഷീസ് ഹെർമിറ്റേജ് സ്ഥാപിച്ചു. ധ്യാനത്തിന്‍റെ പുതിയ അഭ്യാസങ്ങൾ, ക്രിയകൾ, യോഗാസനങ്ങൾ, സകാരാത്മകതയുടെ വിവിധ മുറകൾ, കൂടാതെ, ആത്മീയ അന്വേഷകരുടെ സമ്പൂർണ്ണ സൗഖ്യത്തിന് വേണ്ടി, ആത്മീയതയുടെയും രോഗസൗഖ്യത്തിന്‍റെയും വിഭിന്നങ്ങളായ മറ്റ് വിദ്യകൾ മുതലായവ അദ്ദേഹം പഠിപ്പിക്കുന്നു.
ആദ്യത്തെ ദീക്ഷ
ഇരുപത്തിയാറാമത്തെ വയസ്സിൽ, മഹാനായ ഒരു സിദ്ധനും യോഗാത്മകദർശകനുമായ വേദാത്രി മഹർഷിയിൽ നിന്ന് കുണ്ഡലിനി യോഗയിലേയ്ക്ക് അദ്ദേഹത്തിന് ദീക്ഷ ലഭിച്ചു. സൂക്ഷ്മതലത്തിൽ നിന്ന് വേദാത്രി മഹർഷി അദ്ദേഹത്തിനെ കർമ്മയോഗം പഠിപ്പിച്ചു. വേദാത്രി മഹർഷിയുടെ മഹാസമാധിയ്ക്ക് ശേഷം, മഹാവതാർ ബാബാജിയുടെ അനുഗ്രഹങ്ങളോടുകൂടി, രണ്ടായിരത്തി ഏഴ് നവംബറിൽ, മഹാനായ ഒരു ഗുരുവും, സപ്തഋഷികളിൽ ഒരാളുമായ ഗുരുജി കൃഷ്ണാനന്ദയെ കണ്ടുമുട്ടുകയും ധ്യാനയോഗയിലേയ്ക്ക് അദ്ദേഹത്തിന് ദീക്ഷ ലഭിക്കുകയും ചെയ്തു. ഗുരുജി കൃഷ്ണാനന്ദയിലൂടെ സപ്തഋഷികൾ, വിശ്വാമിത്ര മഹർഷി, മഹർഷി അമര, കൂടാതെ മറ്റ് പ്രമുഖരായ ഋഷിവര്യന്മാർ എന്നിവരെക്കുറിച്ചെല്ലാം അദ്ദേഹം അറിയുവാനിടയായി. ദീക്ഷയുടെ ഉയർന്ന തലങ്ങളെക്കുറിച്ചും, ഭൗതിക മേഖലകൾക്കപ്പുറമുള്ള സൂക്ഷ്മതലങ്ങളെക്കുറിച്ചും, കൂടാതെ മറ്റ് മണ്ഡലങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം ധാരാളം കാര്യങ്ങൾ പഠിച്ചു.
ഋഷിത്വത്തിന്‍റെ ആദ്യത്തെ തലം
രണ്ടായിരത്തി പതിനൊന്നിൽ, ഫെബ്രുവരി മൂന്നാം തീയ്യതി, ഗുരുജി കൃഷ്ണാനന്ദയും അദ്ദേഹത്തിന്‍റെ സൂക്ഷ്മതല ഗുരുവായ മഹർഷി അമരയും ചേർന്ന് ദേവാത്മാനന്ദ ശംബലയ്ക്ക് ഋഷിത്വത്തിന്‍റെ ആദ്യ തലത്തിലേയ്ക്ക് ദീക്ഷ നൽകുകയും, അന്ന് മുതൽ, സൂക്ഷ്മതല ലോകത്തിൽ ഋഷിവര്യന്മാരുടെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുവാനുള്ള അദ്ദേഹത്തിന്‍റെ യാത്ര ആരംഭിക്കുകയും ചെയ്തു.
അദ്ദേഹത്തിന്‍റെ ഗുരുവായ ഗുരുജി കൃഷ്ണാനന്ദയുടെ സമാധിയ്ക്ക് ശേഷം, തന്‍റെ ഐ ടി ഉദ്യോഗം ഉപേക്ഷിക്കുകയും, അനന്തരം ഋഷിവര്യന്മാർക്കും, ഋഷിവര്യന്മാരുടെ പ്രവർത്തനങ്ങൾക്കുമായി അദ്ദേഹം തന്‍റെ ജീവിതം പൂർണ്ണമായും സമർപ്പിക്കുകയും ചെയ്തു. അന്ന് മുതൽ അദ്ദേഹത്തിന് ഭോഗനാഥർ സിദ്ധരിൽ നിന്നും, ഭരദ്വാജ മഹർഷിയിൽ നിന്നും, വശിഷ്ട മഹർഷിയിൽ നിന്നും സൂക്ഷ്മതലത്തിൽ പരിശീലനവും മാർഗ്ഗനിർദ്ദേശവും ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ബ്രഹ്മഋഷീസ് ഹെർമിറ്റേജ്
സപ്തഋഷികളിൽ നിന്നും സിദ്ധന്മാരിൽ നിന്നും ഉണ്ടായ വിളിയുടെ പ്രതികരണത്തിന്‍റെ ഭാഗമായി, രണ്ടായിരത്തി പതിനാലിൽ, ദേവാത്മാനന്ദ ശംബല ബ്രഹ്മഋഷീസ് ഹെർമിറ്റേജ് സ്ഥാപിച്ചു. ധ്യാനത്തിന്‍റെ പുതിയ അഭ്യാസങ്ങൾ, ക്രിയകൾ, യോഗാസനങ്ങൾ, സകാരാത്മകതയുടെ വിവിധ മുറകൾ, കൂടാതെ, ആത്മീയ അന്വേഷകരുടെ സമ്പൂർണ്ണ സൗഖ്യത്തിന് വേണ്ടി, ആത്മീയതയുടെയും രോഗസൗഖ്യത്തിന്‍റെയും വിഭിന്നങ്ങളായ മറ്റ് വിദ്യകൾ മുതലായവ അദ്ദേഹം പഠിപ്പിക്കുന്നു.
ആത്മാർത്ഥരായ ആത്മീയ അന്വേഷകർക്ക് ആദ്ധ്യാത്മിക ദീക്ഷയും മാർഗ്ഗനിർദ്ദേശവും ദേവാത്മാനന്ദ ശംബല നൽകുന്നു. അവരുടെ ആത്മീയ പുരോഗതിയും പരിവർത്തനവും സുഗമമാക്കുന്നതിനു വേണ്ടി, ആഴ്ചതോറും ധ്യാനത്തിന്‍റെ ക്ലാസ്സുകളും ആനുകാലിക ആത്മീയ സംവാദങ്ങളും അദ്ദേഹം നടത്തുന്നു.
ദേവാത്മാനന്ദ ശംബലയുടെ ഉപദേശങ്ങളും വിദ്യകളും ലളിതവും, എന്നാൽ ശക്തവും ആഴമേറിയതുമാണ്. ജീവിതത്തിന്‍റെ എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകളെ - അവർ പരിവർത്തിക്കുന്നതിനും, സകാരാത്മകമായിട്ടിരിക്കുന്നതിനും, ആത്മീയ അന്വേഷണത്തിലെ ഏറ്റവും ഉയർന്ന അനുഭവം അവർക്ക് ഉണ്ടാകുന്നതിനും വേണ്ടി ഈ വിദ്യകളെല്ലാം അവരെ സഹായിച്ചിട്ടുണ്ട്. നിരുപാധികമായ സ്നേഹം പുറത്തേയ്ക്ക് കൊണ്ടുവരുന്നതിനും, ജീവിതത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും, എളിമ നിലനിർത്തുന്നതിനും, ഏകത്വം സ്ഥാപിക്കുന്നതിനും, പരിവർത്തിക്കുന്നതിനും, ഈശ്വരനിൽ സമർപ്പിച്ച് ജീവിക്കുന്നതിനും വേണ്ടി ആത്മീയ അന്വേഷകരെ സഹായിക്കുന്നതിലാണ് അദ്ദേഹം തന്‍റെ ഉപദേശങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കുന്നത്.
അദ്ദേഹത്തിന്‍റെ പ്രകൃതം | അദ്ദേഹത്തിന്‍റെ പദ്ധതികൾ
സൗഹൃദവും, സ്നേഹവും, സഹാനുഭൂതിയും, എളിമയും നിറഞ്ഞ ഒരാളായിട്ടാണ് ദേവാത്മാനന്ദ ശംബലയെ അദ്ദേഹത്തിന്‍റെ അനുയായികൾ വിശേഷിപ്പിക്കുക. ലോകത്തിന്‍റെ ഏത് കോണിലായാലും, ആർക്കും അനുഷ്ഠിക്കാവുന്ന ഒരു ജീവിതരീതിയായി ആത്മീയതയെ കരുതുന്ന, ദൈവീകതയുടെ ഒരു മൂർത്തീഭാവമാണ് അദ്ദേഹം. കേവലം ഒരു ഗൃഹനാഥനിൽ നിന്ന് പ്രബുദ്ധനായ ഒരു വ്യക്തിയിലേയ്ക്കുള്ള, തന്‍റെതായ പ്രകടമായ പരിവർത്തനത്തിലൂടെ, തന്‍റെ ഉപദേശങ്ങൾ സ്വയം പ്രാവർത്തികമാക്കിക്കൊണ്ട് ജീവിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.
ഈ ലോകത്തിന്‍റെയും മനുഷ്യരാശിയുടെയും ക്ഷേമത്തിനും, ഈ ഭൂമിയിലെ ബോധാവസ്ഥയുടെ പരിവർത്തനത്തിനും വേണ്ടി, ഭഗവാൻ കൽക്കിയും സപ്തഋഷികളും യഥാവിധി ആരംഭിക്കുകയും നയിക്കുകയും ചെയ്യുന്ന, അനേകം ദൈവീക പദ്ധതികൾ സംഘടിപ്പിക്കുന്നതിലും ദേവാത്മാനന്ദ ശംബല പ്രധാന പങ്കുവഹിക്കുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ, അപൂർവ്വമായ പ്രത്യേക ഊർജ്ജങ്ങളെ ഇറക്കി ഉറപ്പാക്കൽ, നിരവധി സൂക്ഷ്മതല പ്രവൃത്തികൾ ചെയ്യുക എന്നിവയെല്ലാം ഋഷിവര്യന്മാരുടെ പ്രവർത്തനത്തിന്‍റെ ഭാഗമാണ്; അത് അദ്ദേഹം തന്‍റെ ദൗത്യമായി നിർവ്വഹിച്ച് കൊണ്ടിരിക്കുന്നു.
ഞങ്ങളെ പിന്തുടരുക
എല്ലാ ഉദ്ധരണികളും കാണുക ...