സമകാലികവിവരങ്ങള്‍ | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

സമകാലികവിവരങ്ങള്‍


  • ജൂലൈ 21, 2024

    ഗുരു പൂർണ്ണിമ

    സമൃദ്ധമായ കൃപയുടെയും അനുഗ്രഹങ്ങളുടെയും ദിവസമാണ് ഗുരുപൂർണ്ണിമ. നമ്മുടെ ഗുരുവിനോടും ഗുരു പരമ്പരയോടും നമുക്കുള്ള സ്നേഹവും കൃതജ്ഞതയും പ്രകടിപ്പിക്കുവാനുള്ള ഒരു സമയമാണിത്. ഇന്ദ്രിയഗോചരമായ ദിവ്യപ്രകാശത്തിൻ്റെ യഥാർത്ഥ സത്തയായ ഗുരു തത്വം വരുന്നത് പ്രത്യക്ഷീകരിക്കപ്പെടാത്തതിൽ നിന്നാണെന്നും, ചുരുക്കം ചില ആളുകൾക്ക് മാത്രമേ ഈ സാരാംശം ലഭിക്കുകയുള്ളൂവെന്നും ഋഷിവര്യന്മാർ പറയുന്നു. ഭാഗ്യശാലികളായ ഈ കുറച്ചുപേർ ദൈവദൂതന്മാരായി മാറുന്നു. ഈ ലോകത്തിൽ ആത്മീയ ബോധം ഉയർത്തുവാൻ വിധിക്കപ്പെട്ടവരാണവർ. ഗുരുപൂർണ്ണിമയുടെ ഈ പുണ്യദിനത്തിൽ ഈ ദിവ്യ ദൂതന്മാരെ ഞങ്ങൾ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.

    ബ്രഹ്മഋഷീസ് ഹെർമിറ്റേജിലെ ധ്യാനികൾ ഗുരുപൂർണ്ണിമ ദിനം അങ്ങേയറ്റം സ്നേഹത്തോടും, കൃതജ്ഞതയോടും, ഭക്തിയോടും കൂടി ആഘോഷിച്ചു. ഗുരുദേവ ദേവാത്മാനന്ദ ശംബലയുടെ മാർഗ്ഗോപദേശപ്രകാരം അവർ ധ്യാനിക്കുകയും, ഉയർന്ന മണ്ഡലങ്ങളിൽ നിന്നുള്ള മഹാന്മാരായ ആചാര്യന്മാരുടെ കൃപയും അനുഗ്രഹങ്ങളും നേടുകയും ചെയ്തു.

    ഇതിൻ്റെ തലേന്നാൾ, വിവിധ ക്രിയകളിലൂടെയും മുദ്രകളിലൂടെയും ധ്യാനികളുടെ ആത്മീയ സാധന മെച്ചപ്പെടുത്തുന്നതിനുവേണ്ടി, അവർക്കായി ഒരു ക്രിയ പ്രോഗ്രാം നടത്തുകയും ചെയ്തു.

  • ജൂൺ 30, 2024

    ബ്രഹ്മഋഷീസ് ഹെർമിറ്റേജ്, ബംഗളുരുവിലെ ചിക്കഗുബ്ബി എന്ന സ്ഥലത്ത് സൗജന്യ ആയുർവ്വേദ വൈദ്യശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചു.

    ദേവാത്മാനന്ദ ശംബലയാൽ സ്ഥാപിക്കപ്പെട്ട ബ്രഹ്മഋഷീസ് ഹെർമിറ്റേജ്, ബംഗളുരുവിലെ ചിക്കഗുബ്ബി എന്ന സ്ഥലത്ത്, രണ്ടായിരത്തി ഇരുപത്തിനാലിലെ ജൂൺ മുപ്പതാം തീയ്യതി ഒരു സൗജന്യ ആയുർവേദ വൈദ്യശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചു. രോഗങ്ങൾ സൗഖ്യമാക്കുന്നതിലും, ജീവിത ശൈലികൾ മെച്ചപ്പെടുത്തുന്നതിലും ആയുർവ്വേദയ്ക്കുള്ള നിർണ്ണായകമായ പങ്കിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

    അർപ്പിതമനസ്സുള്ള ഡോക്ടർമാരുടെ ഒരു സംഘം, പ്രാക്റ്റികൽ ട്രെയിനിംഗ് എടുത്തുകൊണ്ടിരിക്കുന്ന വൈദ്യശാസ്ത്ര ബിരുദധാരികളുടെയും ബ്രഹ്മഋഷീസ് ഹെർമിറ്റേജിലെ സ്വയംസേവകരുടെയും പിന്തുണയോടുകൂടി, വിഭിന്നമായ പ്രായവിഭാഗങ്ങളിലും സാമ്പത്തിക പശ്ചാത്തലങ്ങളിലുമുള്ള നാല്പത്തിനാല് പങ്കാളികൾക്ക് സൗജന്യ കൺസൾട്ടേഷനുകളും മരുന്നുകളും നൽകി. ചിക്കഗുബ്ബിയിലുള്ള ഗ്രാമവാസികളും ഉത്സാഹത്തോടുകൂടി ഇതിൽ പങ്കെടുത്തു. എല്ലാ കൺസൾട്ടേഷനുകളും സുരക്ഷിതവും സുദൃഢവുമായ അന്തരീക്ഷത്തിലാണ് നടത്തിയത്. പങ്കെടുക്കുന്നവർക്ക് തുടർന്നും പിന്തുണ ഉറപ്പാക്കാൻ ഫോളോ-അപ്പ് ക്യാമ്പുകൾക്കുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

    ആരോഗ്യപൂർണ്ണമായ ഭാവി സമൂഹത്തിന് വഴിയൊരുക്കിക്കൊണ്ട്, പുരാതന ആയുർവേദ ശാസ്ത്രത്തിൽ വേരൂന്നിയ, പരമ്പരാഗതമായ ആരോഗ്യ സംരക്ഷണ രീതികളെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പരിപാടി.

  • ജൂൺ 21, 2024

    സത്ജ്ഞാന യോഗ സാധന

    അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, ഞങ്ങളുടെ സന്നദ്ധപ്രവർത്തകരുടെ ഒരു സംഘം, ബാംഗ്ലൂർ ക്യാംപസ്സിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി ഇ എൽ) സ്ഥാപനത്തിൽ, "സത്ജ്ഞാന യോഗ സാധന" [എസ് വൈ എസ്] പരിപാടി നടത്തി. ഇതിൽ, ഏകദേശം നൂറ്റിമുപ്പതോളം വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. ഗുരുദേവ, ദേവാത്മാനന്ദ ശംബല ഈ പരിപാടിയിൽ സന്നിഹിതനായിരുന്നു. അദ്ദേഹം ഒരു ധ്യാന പരിപാടി നടത്തുകയും, പങ്കെടുത്തവർക്ക് ആത്മീയ മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തു.

  • ജൂൺ 10 - 14, 2024

    സത്ജ്ഞാന യോഗ സാധന

    ബാംഗ്ലൂരിലെ ISITE ക്യാംപസ്സിൽ, URSC, ISRO ഉദ്യോഗസ്ഥർക്കായി ബ്രഹ്മഋഷീസ് ഹെർമിറ്റേജ് "സത്ജ്ഞാന യോഗ സാധന" [എസ് വൈ എസ്] പരിപാടി നടത്തി.

  • മാർച്ച് 08, 2024

    മഹാശിവരാത്രി

    അദ്വിതീയവും ശ്രദ്ധേയവുമായ ഒരു ഉത്സവമാണ് മഹാശിവരാത്രി. ഇത്, ഒരാളുടെ ജീവിതത്തിലും ലോകത്തിലും, "അന്ധകാരത്തെയും അജ്ഞതയെയും മറികടക്കുക" എന്നതിൻ്റെ സ്മരണയെ സൂചിപ്പിക്കുന്നു. ആത്മീയ അന്വേഷകർക്ക്, പ്രത്യേകിച്ചും ധ്യാനികൾക്ക്, മഹാരാത്രി പ്രധാനമാണ്; എന്തെന്നാൽ, ധ്യാനിക്കുവാനും, ഊർജ്ജങ്ങൾ അനുഭവിക്കുവാനും, കർമ്മദഹനത്തിനും, ആത്മശുദ്ധീകരണത്തിനും വേണ്ടിയിട്ടുള്ള പ്രധാനപ്പെട്ട സമയമാണിത്.

    ഈ വർഷത്തെ മഹാശിവരാത്രി, 2024-ലെ മാർച്ച് എട്ടാം തീയ്യതിയാണ് നടത്തിയത്. ഭഗവാൻ ശിവൻ്റെ ശക്തമായ രക്ഷാകവച മന്ത്രമായ "ശിവരക്ഷ സ്തോത്രം" പശ്ചാത്തലത്തിൽ വെച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. ഞങ്ങളുടെ ഗുരു, ശ്രീ ദേവാത്മാനന്ദ ശംബലയാൽ യഥാവിധി നയിക്കപ്പെട്ടുകൊണ്ട്, പഞ്ചാക്ഷരി മന്ത്രോച്ചാരണം, സമാധിയിലേക്കുള്ള ധ്യാനം, ബില്വാർപ്പണ പൂജ മുതലായ ധ്യാനത്തിൻ്റെ വിവിധ രീതികൾ, ഈ മംഗളകരമായ രാത്രിയിലെ സത്‌സംഗിൽ പങ്കെടുക്കാൻ കൂടിച്ചേർന്ന എല്ലാവരാലും അഭ്യസിക്കപ്പെട്ടു.

    ഇതുകൂടാതെ നടത്തിയ കലാപരിപാടികൾ രാത്രി മുഴുവൻ ധ്യാനികളെ ഉണർന്നിരിക്കുവാൻ സഹായിച്ചു. ധ്യാനികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും, ഞങ്ങളുടെ ഗുരുദേവനിൽ നിന്ന് പ്രത്യേക അനുഗ്രഹങ്ങൾ നേടുകയും ചെയ്തതോടെ, 2024 മാർച്ച് 9, ശനിയാഴ്ച പുലർച്ചെ 5.30 ന് പരിപാടി സമാപിച്ചു.

  • സെപ്റ്റംബർ 20 - ഒക്ടോബർ 1, 2023

    ചാർ ധാം യാത്ര

    ഗുരുജി ദേവാത്മാനന്ദ ശംബലയുടെ നേതൃത്വത്തിൽ, സെപ്റ്റംബർ മാസത്തിൽ നടത്തിയ ചാർ ധാം യാത്രയുടെ ഭാഗമായി, അറുപത് അംഗങ്ങൾക്ക് (ധ്യാനിക്കുന്നവരും അല്ലാത്തവരും ഉൾപ്പെടെ), വിവിധ, ശക്തമായ ദിവ്യ ഊർജ്ജ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള അവസരം ലഭിച്ചു. ഈ യാത്ര, പ്രത്യേകമായി, കർമ്മങ്ങൾ എരിയിക്കുന്നതിന് വേണ്ടിയിട്ടായിരുന്നു. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദ്രിനാഥ് എന്നീ സ്ഥലങ്ങൾ കൂടാതെ, ഉത്തർകാശി, ധാരി ദേവി ക്ഷേത്രം, രുദ്രപ്രയാഗ്, വ്യാസ ഗുഫ, വശിഷ്ട ഗുഫ എന്നീ സ്ഥലങ്ങളും സന്ദർശിച്ചു.

  • ജൂലായ് 3, 2023

    ഗുരു പൂർണ്ണിമ

    ഗുരു പൂർണ്ണിമ, (വ്യാസ പൂർണ്ണിമ എന്നും അറിയപ്പെടുന്നു), ജ്ഞാനോദയം ലഭിച്ച ആചാര്യന്മാർ അഥവാ ഗുരുക്കന്മാർക്ക് വേണ്ടി സമർപ്പിക്കപ്പെട്ട പരമ്പരാഗതമായ ഒരു ആഘോഷമാണ്. ആത്മീയ അന്വേഷകർ, തങ്ങളുടെ ആത്മീയ ഗുരുക്കൻമാർക്ക് ആദരവും കൃതജ്ഞതയും അർപ്പിക്കുന്ന, ജീവിതത്തിലെ ഏറ്റവും ശുഭകരമായ ദിവസമാണിത്. ആഷാഢ മാസത്തിൽ, പരബ്രഹ്മ ലോകത്തിൽ നിന്ന് പരിശുദ്ധമായ ഊർജ്ജങ്ങൾ നേരിട്ട് ഇറങ്ങുന്നതിനാൽ, ഈ കാലഘട്ടം വളരെ പ്രാധാന്യമർഹിക്കുന്നു. ഈ വർഷത്തെ ഗുരുപൂർണ്ണിമ, ജൂലൈ മൂന്നാം തീയ്യതി, തിങ്കളാഴ്ച ദിവസം, വിവേകാനന്ദ ധാമിൽ, അതിൻ്റെ പൂർണ്ണ ഊഷ്മളതയോടെയും പവിത്രതയോടെയും ആഘോഷിക്കപ്പെട്ടു.

  • മെയ് 20 - 22, 2023

    തപസ്സ് - ആദ്യ തലം (ബാച്ച് രണ്ട്) / അഖണ്ഡ ധ്യാനം (ഭഗവാൻ കൽക്കി ജയന്തി)

    മെയ് ഇരുപത്, ഇരുപത്തൊന്ന് എന്നീ തീയ്യതികളിൽ നടത്തിയ ദ്വിദിന പരിപാടിയുടെ വേളയിൽ, ശ്രീ ദേവാത്മാനന്ദ ശംബല, പ്രത്യേക ധ്യാന പരിപാടികൾ നടത്തുകയും; കൂടാതെ, ഇതിന് മുൻപ് നടത്തിയ ധ്യാന പരിപാടികളിലൊന്നിൽ പഠിപ്പിച്ചുതന്ന വ്യായാമങ്ങൾ, ക്രിയകൾ, യോഗാസനങ്ങൾ, സൂര്യനമസ്‌കാരം, പൂർവ്വ ധ്യാന ക്രിയകൾ, മറ്റ് വിദ്യകൾ എന്നിവയെ നവീകരിക്കുകയും ചെയ്തു. മെയ് ഇരുപത്തിരണ്ടാം തീയ്യതി, രാവിലെ ആറര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ അഖണ്ഡ ധ്യാനം നടത്തി. ഭഗവാൻ കൽക്കി ജയന്തി ആയതിനാൽ, അത് വളരെ മംഗളകരമായ ഒരു ദിവസമായിരുന്നു.

  • മെയ് 18, 2023

    ഗുരുജി കൃഷ്ണാനന്ദ ജയന്തി

    ഗുരുജി കൃഷ്ണാനന്ദയുടെ ജയന്തി ദിനത്തോടനുബന്ധിച്ച്, മെയ് പതിനെട്ടിന്, വിവേകാനന്ദധാമിൽ രാവിലെ പതിനൊന്നരയ്ക്കും ഉച്ചയ്ക്ക് ഒരുമണിയ്‌ക്കും ഇടയിൽ നടത്തിയ പ്രത്യേക ധ്യാന പരിപാടിയിൽ ധ്യാനികൾ പങ്കെടുത്തു. ശ്രീ ദേവാത്മാനന്ദ ശംബല ഓരോ ധ്യാനിയെയും ആശീർവദിച്ചു.